Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകടാശ്വാസ കമീഷന്‍...

കടാശ്വാസ കമീഷന്‍ സിറ്റിങ്: 14.83 ലക്ഷം അനുവദിച്ചു

text_fields
bookmark_border
കടാശ്വാസ കമീഷന്‍ സിറ്റിങ്: 14.83 ലക്ഷം അനുവദിച്ചു
cancel

കൽപറ്റ: സംസ്ഥാന കാ൪ഷിക കടാശ്വാസ കമീഷൻ ജില്ലയിൽ സിറ്റിങ് നടത്തി. സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ 203 കേസുകൾ പരിഗണിച്ചു.
60 കേസുകൾ ആനുകൂല്യത്തിന് അ൪ഹതയുണ്ടെന്ന് കണ്ടത്തെി. 14.83 ലക്ഷം രൂപ കടാശ്വാസം അനുവദിച്ചു.പുന:സംഘടിപ്പിച്ച കമീഷൻെറ ആദ്യ സിറ്റിങ്ങാണിത്. അധ്യക്ഷൻ ജസ്റ്റിസ് കെ.ആ൪. ഉദയഭാനു, അംഗങ്ങളായ പ്രഫ. എം.ജെ.ജേക്കബ്, എം.ഒ. ജോൺ, നാരായണൻകുട്ടി, കെ.കെ. ഹംസ, കെ.വി. രാമകൃഷ്ണൻ, ഉമ്മ൪ പാണ്ടികശാല, സെക്രട്ടറി ആ൪. കുമാ൪ എന്നിവ൪ പങ്കെടുത്തു. സിറ്റിങ് ഇന്നും നാളെയും തുടരും.

Show Full Article
TAGS:
Next Story