അപകീര്‍ത്തികരമായ രചന: നാല് ബ്ളോഗര്‍മാര്‍ക്ക് ജയില്‍ ശിക്ഷ
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന് എതിരെ അപകീ൪ത്തികരമായ രചന നടത്തിയതിന് നാല് ബ്ളോഗ൪മാ൪ക്ക് മസ്കത്ത് പ്രാഥമിക കോടതി ജയിൽശിക്ഷ വിധിച്ചു. അപകീ൪ത്തികരമായ രചന നടത്തിയ കുറ്റത്തിന് ഹമൂദ് ആൽ റാശ്ദി എന്ന പ്രതിക്ക് ആറുമാസവും, ഹമദ് ആൽ ഖറൂസി, അലി അൽ മുഖാബലി, മുഹമ്മദ് ആൽ റവാഹി എന്നിവ൪ക്ക് സൈബ൪നിയമം ലംഘിച്ചതിന് ഒരുവ൪ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.
ഒൗദ്യോഗിക വാ൪ത്താ ഏജൻസി അപകീ൪ത്തി കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച വാ൪ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ശിക്ഷാവിധിക്ക് ശേഷം ആയിരം ഒമാനി റിയാലിൻെറ ജാമ്യത്തിൽ ഇവരെ വിട്ടയച്ച കോടതി പ്രതികൾക്ക് വിധിക്കെതിരെ അപ്പീൽ നൽകാനും സമയം അനുവദിച്ചിട്ടുണ്ടെന്ന് എ.എഫ്.പി. റിപ്പോ൪ട്ട് ചെയ്തു.
കഴിഞ്ഞ ജൂണിൽ സ൪ക്കാ൪ വിരുദ്ധ പ്രചാരണം നടത്തിയതിന് പിടിയിലായ 36 പേരിൽ ഉൾപ്പെടുന്നവരാണ് ഇപ്പോൾ ജയിൽശിക്ഷ ലഭിച്ച നാലുപേ൪. അഭിഭാഷക൪, ബ്ളോഗ൪മാ൪, എഴുത്തുകാ൪ തുടങ്ങിയവ൪ അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഓൺലൈൻ മാധ്യമങ്ങൾ വഴി അപകീ൪ത്തി പ്രചാരണം നടത്തിയെന്ന കുറ്റത്തിന് പിടിയിലായ നാലുപേരൊഴികെ മറ്റുള്ളവ൪ക്ക് വിവിധി ഘട്ടങ്ങളിലായി കോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
