ചലിക്കുന്ന ചക്രം
text_fieldsഅപകടങ്ങളിൽപെട്ടും മറ്റും നട്ടെല്ലിന് ക്ഷതമേറ്റ്, ചലനസ്വാതന്ത്ര്യമില്ലാതെ കിടക്കയിൽതന്നെ കഴിയുന്നവരെക്കുറിച്ച് കേട്ടിരിക്കുമല്ളോ? അവ൪ക്കും നമുക്കും ശുഭപ്രതീക്ഷ നൽകുന്ന ഒരു ചിത്രമാണിതെന്നാണ് ഇനി അറിയാനുള്ളത്. സുഷുമ്നാകാണ്ഡത്തിന് (spinal cord) സാരമായ തകരാറുപറ്റിയ ഒരു എലിയാണ് ചിത്രത്തിലുള്ളത്. പതിവ് ചികിത്സക്കൊപ്പം ഇലക്ട്രിക് സ്റ്റിമുലേഷൻ, റോബോട്ട് അസിസ്റ്റഡ് റീഹാബിലിറ്റേഷൻ (electric stimulation, robot-assisted rehabilitation) എന്നീ വിദ്യകൾകൂടി പ്രയോഗിക്കപ്പെട്ടപ്പോൾ ചലനശേഷി തിരിച്ചുകിട്ടിയ ഈ എലിക്ക് അൽപമൊക്ക സഞ്ചരിക്കാനും ഉയരത്തിലേക്ക് അള്ളിപ്പിടിച്ച് കയറി ഭക്ഷണം തപ്പിയെടുക്കാനും മറ്റും സാധിച്ചുവെന്നാണ് ഈ പരീക്ഷണവുമായി ബന്ധപ്പെട്ട് ‘സയൻസ് റ്റുഡേ’ പ്രസിദ്ധീകരിച്ച വാ൪ത്താകുറിപ്പിൽ കാണുന്നത്. ഇപ്പോൾ സാധാരണമായതും എന്നാൽ അധികമൊന്നും പ്രതീക്ഷക്കുവകയില്ലാത്തതുമായ ചികിത്സാരീതിയുടെ സ്ഥാനത്ത് ‘റോബോട്ട്-അസിസ്റ്റഡ് റീഹാബിലിറ്റേഷൻ’ എന്ന ഈ പുതിയ വിദ്യ പ്രത്യാശക്ക് വഴിയൊരുക്കുകയാണ്. അങ്ങനെയെങ്കിൽ സമീപഭാവിയിൽതന്നെ പക്ഷവാതരോഗികൾക്കും മറ്റും നഷ്ടപ്പെട്ട ചലനശക്തി തിരിച്ചുകിട്ടിയേക്കും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
