വിഷാംശത്തില്‍ ബാക്ടീരിയ വളരുമെന്ന നാസയുടെ കണ്ടെത്തല്‍ തെറ്റ്
text_fieldsവിഷപദാ൪ഥമായ ആഴ്സെനിക്കിൽ വളരുന്ന ഒരിനം ബാക്ടീരിയയെ കണ്ടെത്തി എന്ന നാസയുടെ അവകാശവാദം തെറ്റാണെന്ന് ശാസ്ത്രലോകം. ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ ആറു ഘടകങ്ങളാണ് കാ൪ബൺ, ഹൈഡ്രജൻ, നൈട്രജൻ, ഓക്സിജൻ,ഫോസ്ഫറസ്,സൾഫ൪ എന്നിവ. ആഴ്സെനിക്കിന് ഫോസ്ഫറസുമായി സാമ്യമുണ്ടെങ്കിലും വിഷപദാ൪ഥമായതിനാൽ ജീവൻ നിലനി൪ത്താനുള്ള ശേഷിയില്ല. യു.എസ് സയൻസ് ജേണലാണ് പുതിയ റിപ്പോ൪ട്ട് പ്രസിദ്ധീകരിച്ചത്. വളരെകുറഞ്ഞ അളവിലുള്ള ഫോസ്ഫറസിന്റെ അംശമാണ് നാസ പഠനസാമ്പിളായി ഉപയോഗിച്ചതെന്നും ശാസ്ത്രജ്ഞ൪ ചൂണ്ടിക്കാട്ടി.
കാലിഫോ൪ണിയയിലെ മോണോ തടാകത്തിൽ നടത്തിയ പരീക്ഷണത്തിലാണ് വിഷമയമായ രാസപദാ൪ഥം ഉപയോഗിച്ച് അതിജീവിക്കാനും പുനരുൽപാദനം നടത്താനും ശേഷിയുള്ള ബാക്ടീരിയയെ കണ്ടെത്തിയെന്ന് നാസ അവകാശപ്പെട്ടത്. ഇതിന്റെ കോശങ്ങളിൽ ഫോസ്ഫറസിനുപകരം ആഴ്സെനിക്കാണ് അടങ്ങിയിരിക്കുന്നത് എന്നായിരുന്നു നാസ പറഞ്ഞത്. കാലിഫോ൪ണിയയിൽ മോണോ തടാകത്തിലെ എക്കലിൽനിന്ന് ലഭിച്ച ഗാമാപ്രോട്ടിയോബാക്ടീരിയയുടെ വകഭേദത്തെയാണ് ഗവേഷക൪ പഠനവിധേയമാക്കിയത്. 2010ലാണ് നാസ പഠനറിപ്പോ൪ട്ട് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
