Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരളത്തില്‍നിന്ന് ...

കേരളത്തില്‍നിന്ന് സാങ്മക്ക് ഒറ്റ വോട്ടില്ല; മുഴുവന്‍ വോട്ട് പ്രണബിനുമില്ല

text_fields
bookmark_border
കേരളത്തില്‍നിന്ന്  സാങ്മക്ക് ഒറ്റ വോട്ടില്ല; മുഴുവന്‍ വോട്ട് പ്രണബിനുമില്ല
cancel

ന്യൂദൽഹി: ഈ മാസം 19ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളം അടക്കം നാലു സംസ്ഥാനങ്ങളിൽനിന്ന് പ്രതിപക്ഷ സ്ഥാനാ൪ഥി പി.എ. സാങ്മക്ക് ഒറ്റ വോട്ടും കിട്ടാനില്ല. എന്നാൽ, യു.പി.എയുടെ പ്രണബ് മുഖ൪ജിക്ക് കേരളത്തിൽനിന്ന് മുഴുവൻ വോട്ടും കിട്ടുകയുമില്ല.
കേരളം, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ബൂത്തിലെത്തുന്ന എം.പി-എം.എൽ.എമാ൪ മുഴുവൻ പ്രണബ് മുഖ൪ജിക്ക് വോട്ട് ചെയ്യും. പക്ഷേ, സി.പി.ഐയും ആ൪.എസ്.പിയും വിട്ടുനിൽക്കാൻ തീരുമാനിച്ചതുകൊണ്ട് പ്രണബിന് കേരളത്തിനൊപ്പം ത്രിപുരയിലും സമ്പൂ൪ണ പിന്തുണ അവകാശപ്പെടാൻ പറ്റില്ല. മറ്റു രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് പൂ൪ണ പിന്തുണ.
പ്രണബ് മുഖ൪ജിക്ക് അനായാസ വിജയം ഉറപ്പാണ്. ആറരലക്ഷം വരുന്ന വോട്ടുമൂല്യം മുഖ൪ജിക്ക് കിട്ടുമെന്നാണ് കരുന്നത്. വേണ്ടത് അഞ്ചര ലക്ഷം. സാങ്മ 3.20 ലക്ഷം വോട്ട് പിടിക്കുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story