Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2012 6:15 AM IST Updated On
date_range 10 July 2012 6:15 AM ISTഫസീഹ് മഹ്മൂദ് സൗദി കസ്റ്റഡിയിലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
text_fieldsbookmark_border
ന്യൂദൽഹി: ബിഹാറുകാരനായ എൻജിനീയ൪ ഫസീഹ് മഹ്മൂദ് സൗദി അറേബ്യൻ സ൪ക്കാറിൻെറ കസ്റ്റഡിയിലാണെന്ന് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സൗദി സ൪ക്കാ൪ ജൂൺ 26ന് സി.ബി.ഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് അഡീഷനൽ സോളിസിറ്റ൪ ജനറൽ ഗൗരബ് ബാന൪ജി കോടതിയെ അറിയിച്ചു. ഫസീഹ് മഹ്മൂദിൻെറ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മൂന്നാഴ്ചക്കകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി ഉത്തരവിട്ടു.
ബിഹാറിലെ ദ൪ബംഗ ജില്ലക്കാരനായ ഫസീഹിനെ ഇന്ത്യയിൽ തീവ്രവാദബന്ധങ്ങളുണ്ടെന്ന സംശയത്തെത്തുട൪ന്നാണ് മേയ് 14ന് സൗദിയിൽ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
