പൊന്നാനി-കോഴിക്കോട് തീരദേശ റോഡ് നിര്‍മാണം ഉടന്‍
text_fieldsകോഴിക്കോട്: പൊന്നാനി-കോഴിക്കോട് തീരദേശ റോഡിൻെറ ഒന്നാംഘട്ട നി൪മാണം ഉടൻ തുടങ്ങുമെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെൻറ് കോ൪പറേഷൻ ലിമിറ്റഡ് എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഇതുസംബന്ധിച്ച നി൪ദേശം രണ്ടാഴ്ചക്കകം മന്ത്രിസഭയുടെ പരിഗണനക്ക് വരും.സംസ്ഥാന ബജറ്റിൽ നീക്കിവെച്ച 56 കോടിരൂപകൊണ്ട് പദ്ധതിക്ക് തുടക്കമിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സിൻെറ ആഭിമുഖ്യത്തിൽ ചേംബ൪ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1765-90 കാലഘട്ടത്തിൽ ടിപ്പുസുൽത്താൻ നി൪മിച്ച റോഡ് അടിസ്ഥാനമാക്കി നി൪മിക്കുന്ന തീരദേശ റോഡ് കൊച്ചിയും കോഴിക്കോടും തമ്മിലുള്ള ദൂരം 30 കിലോ മീറ്റ൪ കുറക്കും. അഞ്ചു ഘട്ടമായി നി൪മിക്കാനുദ്ദേശിക്കുന്ന റോഡിൻെറ ആകെ ദൈ൪ഘ്യം 55.49 കിലോമീറ്ററാണ്. ഇതിൽ ആശാൻപടി-ചീരാൽ കടപ്പുറം ആദ്യഘട്ടത്തിൻെറ നി൪മാണം എളുപ്പം തുടങ്ങാനാകും. ടിപ്പു സുൽത്താൻെറ കാലത്തുതന്നെ ഏറ്റെടുത്ത വീതിയേറിയ പാതയാണ് ഇവിടെയുള്ളത്. 9.38 കിലോമീറ്റ൪ വരുന്ന ഈ ഘട്ടത്തിന് 117.62 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
2002ൽ ‘മെട്രോമാൻ’ ഇ. ശ്രീധരൻെറ നേതൃത്വത്തിൽ ‘റൈറ്റ്സ്’ നടത്തിയ പഠനമാണ് തീരദേശ പാതക്ക് വീണ്ടും ജീവൻ നൽകിയത്.
342 കോടി രൂപ ചെലവ് കണക്കാക്കുന്ന രണ്ടാംഘട്ടത്തിൽ രണ്ടുചെറിയ പാലം വേണ്ടിവരും. താനൂ൪ മുതൽ കടലുണ്ടിപാലം വരെ 15.8 കി.മീറ്റ൪ വരുന്നതാണ് മൂന്നാംഘട്ടം . ചെലവ് 277.30 കോടി രൂപ. ഇതിൽ പൂരപ്പുഴയിൽ ഫിഷറീസ് വകുപ്പ് പാലം നി൪മിക്കും. താനൂ൪ ബൈപാസാണ് നാലാംഘട്ടം. കടലുണ്ടി മുതൽ ചാലിയം, ബേപ്പൂ൪, കോതിപ്പാലം വഴി കോഴിക്കോട് ഫ്രാൻസിസ് റോഡ് വരെ 13.30കി.മീ ആണ് അവസാനഘട്ടത്തിൽ വരുന്നത്. ചാലിയത്തും കരുവൻതുരുത്തിയിലും രണ്ടു വലിയ പാലങ്ങൾ നി൪മിക്കേണ്ടതിനാൽ ഏറ്റവും കൂടുതൽ ചെലവ് വരുക അഞ്ചാംഘട്ടത്തിനാണ്. 502.30 കോടി രൂപ. മൊത്തം 1297.75 കോടി രൂപയാണ് ചെലവു കണക്കാക്കിയിട്ടുള്ളതെന്നും ഇതിൽ മാറ്റം വന്നാൽതന്നെ 1500 കോടി രൂപകൊണ്ട് റോഡ് പൂ൪ത്തിയാക്കാനാകുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഇതിൽ സ്ഥലമേറ്റെടുക്കൽ ചെലവ് സംസ്ഥാന സ൪ക്കാറിന് വഹിക്കാൻ കഴിയും. കേന്ദ്ര ഗ്രാമവികസനം, ടൂറിസം, ഫിഷറീസ് വകുപ്പുകൾ വഴി ഫണ്ട് ലഭിക്കാൻ അവസരമുണ്ട്. കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ സമയബന്ധിതമായി പൂ൪ത്തിയാക്കാനാവുന്ന പദ്ധതിയാണിതെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് അഡ്വ.അനൂപ് നാരായണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
