Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2012 5:17 AM IST Updated On
date_range 10 July 2012 5:17 AM ISTമദ്യലഹരിയില്‍ അനുജന്‍ ജ്യേഷ്ഠനെ അടിച്ചുകൊന്നു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: മദ്യലഹരിയിൽ അനുജൻെറ അടിയേറ്റ് ജ്യേഷ്ഠൻ മരിച്ചു. തൊടുവട്ടി പണിയ കോളനിയിലെ കുഞ്ഞപ്പൻ (42) ആണ് മരിച്ചത്. അനുജൻ ബിനുവിനെ സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപാനത്തെ ചൊല്ലി ജ്യേഷ്ഠനും അനിയനും തമ്മിൽ ത൪ക്കമുണ്ടായി. തുട൪ന്ന് കോളനി മുറ്റത്തുണ്ടായിരുന്ന വിറക് കഷ്ണമെടുത്ത് ബിനു ജ്യേഷ്ഠനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞപ്പനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുട൪ന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച പുല൪ച്ചെ മരിച്ചു. അവിവാഹിതനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
