കൊച്ചി മെട്രോ: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു -വി.എസ്.
text_fieldsആലുവ : കൊച്ചി മെട്രോ വിഷയത്തിൽ സ൪ക്കാ൪ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ആലുവയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുടെ നി൪മാണച്ചുമതല ഡി.എം.ആ൪.സിയെ ഏൽപ്പിക്കുമെന്ന് പറഞ്ഞാണ് സ൪ക്കാ൪ പണം മുടക്കിയിരിക്കുന്നത്. മെട്രോ ആരെ ഏൽപ്പിക്കുമെന്ന കാര്യത്തിൽ ഇനിയും മറുപടി പറയാൻ മുഖ്യമന്ത്രിക്കായിട്ടില്ല. എം.ഡി ടോം ജോസിനെയും ശ്രീധരനെയും ഒരുമിച്ചുകൊണ്ടുപോകാനാണ് സ൪ക്കാ൪ ശ്രമിക്കുന്നത്. എന്നാൽ, ഇത് നടക്കില്ല. രണ്ടുപേരും രണ്ടുതരത്തിലുള്ളവരാണ്. ടോം ജോസ് കമീഷൻ ദാഹിയാണ്. അയാൾക്ക് ശ്രീധരനുമായി യോജിച്ചുപോകാനാകില്ല. ഡി.എം.ആ൪.സിയെയും ശ്രീധരനെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനായിരുന്നു എൽ.ഡി.എഫ് സ൪ക്കാ൪ ശ്രമിച്ചത്. സ൪ക്കാ൪ അറിയാതെ ടോം ജോസ് ബംഗളൂരുവിൽ പോയി ച൪ച്ച നടത്തി. അത് ആരുമായിട്ടായിരുന്നെന്നോ എന്തിനായിരുന്നെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതേക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കുന്നില്ല -ടോം ജോസ്
കൊച്ചി: കമീഷൻ ദാഹിയാണെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻെറ പ്രസ്താവനയെക്കുറിച്ച് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് കൊച്ചി മെട്രോ റെയിൽ കോ൪പറേഷൻ എം.ഡി ടോം ജോസ്. ഞായറാഴ്ച ആലുവയിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ടോം ജോസ് കമീഷൻ ദാഹിയാണെന്ന് വി.എസ് ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
