പെരുമണ്‍ ദുരന്തത്തിന് 24 വയസ്സ് : ദുരന്തകാരണം ഇപ്പോഴും അജ്ഞാതം
text_fieldsപെരുമൺ: ദുരന്തത്തിന് കാൽ നൂറ്റാണ്ട് പൂ൪ത്തിയാകുമ്പോഴും കാരണം കണ്ടത്തൊൻ കഴിയാത്ത കഴിവുകേടിൽ മുഖം മറയ്ക്കുകയാണ് റെയിൽവേയും ഭരണകൂടവും. 105 പേ൪ മരിക്കുകയും നൂറുകണക്കിനാളുകളെ ദുരിതജീവിതത്തിലാക്കുകയും ചെയ്ത ദുരന്തം, ആദ്യം പാളംതെറ്റലും പിന്നീട് ടൊ൪ണാഡോ എന്ന ചുഴലിക്കാറ്റും മറ്റുമായി അന്വേഷണസംഘങ്ങൾ ലക്ഷങ്ങൾ പൊടിച്ചെങ്കിലും കാരണം ഇന്നും അജ്ഞാതം.
രാഷ്ട്രീയ-സാമൂഹിക-ഉദ്യോഗസ്ഥമേഖലയിലെ പ്രമുഖ൪ ദുരന്തത്തിൻെറ ഇരകളായിട്ടും നേരായ ദിശയിൽ ഒരന്വേഷണം നടത്താനോ കാരണം കണ്ടത്തൊനോ ഇതുവരെയും കഴിഞ്ഞില്ല. ദുരന്തകാരണമായി പരിസരവാസികൾ പറഞ്ഞിരുന്നതും പരിശോധിക്കപ്പെട്ടിട്ടില്ല.
ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ ജോലികൾ നടക്കുകയായിരുന്നു. ഇതിൽ ഏ൪പ്പെട്ടിരുന്നവ൪ വിശ്രമിക്കാൻ പോയപ്പോൾ പാളത്തിൽ സിഗ്നൽ സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് നാട്ടുകാ൪ പറഞ്ഞിരുന്നത്.