കൂട്ടുകാരനെ പുഴയെടുത്ത ഞെട്ടല്‍ മാറാതെ ഷാനിഫ്
text_fieldsമണ്ണാ൪ക്കാട്: കൺമുമ്പിൽ കൂട്ടുകാരൻെറ ജീവൻ പുഴ തട്ടിയെടുക്കുന്നത് കണ്ട ഞെട്ടൽ മാറാതെ ഷാനിഫ്. ശനിയാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയാണ് കുന്തിപ്പുഴ പാലത്തിന് താഴെ കുളിക്കടവിൽ മുഹമ്മദ് റാഷിദും പിതൃസഹോദരി പുത്രൻ ഷാനിഫും കുളിക്കാനിറങ്ങിയത്. കുളിച്ചുകയറുന്നതിനിടെ റാഷിദ് ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നത് കണ്ട ഷാനിഫ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വള്ളിയിൽ തൂങ്ങിയാണ് ഷാനിഫ് രക്ഷപ്പെട്ടത്.
മണ്ണാ൪ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഫീഖ് കുന്തിപ്പുഴയുടെ മകനാണ് മരിച്ച റാഷിദ്. കുന്തിപ്പുഴയിലെ അപകട വാ൪ത്തയറിഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് ഓടിയത്തെിയപ്പോൾ സ്വന്തം മകനാണ് ദുരന്തത്തിൽപ്പെട്ടതെന്ന് അറിഞ്ഞതോടെ ഇദ്ദേഹം തള൪ന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ മകൻ നഷ്ടപ്പെട്ട വാ൪ത്ത അറിയിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും പ്രയാസപ്പെട്ടു.
പുഴയുടെ അടിയൊഴുക്കിൽ താഴ്ന്നുപോയ റാഷിദിൻെറ മൃതദേഹം കടവിൽനിന്ന് അൽപ്പം മാറിയാണ് കണ്ടത്തെിയത്. മണ്ണാ൪ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസിൽ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന കുട്ടി കോട്ടോപ്പാടത്തുള്ള വീട്ടിൽനിന്ന് ഞായറാഴ്ച നടക്കുന്ന ബന്ധുവിൻെറ കല്ല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇതോടെ വിവാഹാഘോഷത്തിനത്തെിയ ബന്ധുക്കൾക്കും നാട്ടുകാ൪ക്കും റാഷിദ് നീറുന്ന ഓ൪മയായി.
മുതി൪ന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ എന്നിവ൪ സ്ഥലത്തത്തെി. പാലക്കാട് ആ൪.ഡി.ഒ എം.കെ. കലാധരൻ, ഷൊ൪ണൂ൪ ഡിവൈ.എസ്.പി കെ.എം. ആൻറണി, മണ്ണാ൪ക്കാട് തഹസിൽദാ൪ സി. അപ്പുണ്ണി, മണ്ണാ൪ക്കാട് സി.ഐ ശിവദാസ്, എസ്.ഐ ദീപക് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവ൪ത്തനം ഏകോപിപ്പിച്ചു.
വിവിധ ഫയ൪സ്റ്റേഷനുകളിലെ അബ്ദുൽ ഖാദ൪, ചന്ദ്രബാബു, അനി, മോഹനൻ, നാസ൪, ബാബുരാജ്, മനോജ്, ജയകുമാ൪, രാഗേഷ്, ഷാജി തുടങ്ങിയവ൪ രക്ഷാപ്രവ൪ത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
