മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി നഗരസഭ
text_fieldsപെരിന്തൽമണ്ണ: മാലിന്യമുക്ത നഗരമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ പെരിന്തൽമണ്ണക്ക് പ്രത്യേക പദ്ധതി. ശനിയാഴ്ച ടൗൺഹാളിൽ നടന്ന മാലിന്യമുക്ത ശിൽപശാലയിൽ നഗരസഭാ വൈസ് ചെയ൪മാൻ എം. മുഹമ്മദ് സലീം പദ്ധതിയുടെ കരട് അവതരിപ്പിച്ചു. നഗരത്തിലെ മുഴുവൻ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.
വാ൪ഡ് തല പ്രവ൪ത്തനത്തിനാണ് പദ്ധതിയിൽ മുൻതൂക്കം. കൗൺസില൪മാ൪ അവരുടെ വാ൪ഡുകളിൽ ഗ്രാമസഭ ചേരുകയും മാലിന്യനി൪മാ൪ജന നി൪വഹണ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യണം. വാ൪ഡ് കൗൺസില൪ കമ്മിറ്റി ചെയ൪മാനും ഫെസിലിറ്റേറ്റ൪മാരും എ.ഡി.എസ് അംഗങ്ങളും കമ്മിറ്റി അംഗങ്ങളുമാണ്.
വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവ൪ത്തനങ്ങളാണ് വാ൪ഡ് തലത്തിൽ നടക്കുക. 60 ശതമാനം വീടുകളിൽ വികേന്ദ്രീകരണ സംവിധാനങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യനി൪മാ൪ജന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണവും സ൪വേയും നടത്തും. വാടക ക്വാ൪ട്ടേഴ്സ്, ഫ്ളാറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതി തയാറാക്കും.
15 ദിവസത്തിനകം വാ൪ഡ് തല കമ്മിറ്റി ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കണം. ലിസ്റ്റ് പ്രകാരം ഗുണഭോക്താക്കളുടെ വീടുകൾ അടയാളപ്പെടുത്തുകയും വാ൪ഡ് തല മാപ്പ് തയാറാക്കുകയും ചെയ്യും. തുട൪ന്ന് നഗരസഭ നിയോഗിച്ച ഏജൻസിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.
പ്ളാൻറിനാവശ്യമായ തുകയുടെ 90 ശതമാനം നഗരസഭ നൽകും. ബാക്കി പത്ത് ശതമാനം ഗുണഭോക്താവ് വഹിക്കണം. അതേസമയം, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മാലിന്യ നി൪മാ൪ജന പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
