Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകൂട്ടായ്മയുടെ...

കൂട്ടായ്മയുടെ ‘പരിരക്ഷ’ക്ക് കാരുണ്യപ്രവാഹം

text_fields
bookmark_border
കൂട്ടായ്മയുടെ ‘പരിരക്ഷ’ക്ക് കാരുണ്യപ്രവാഹം
cancel

മലപ്പുറം: ദീ൪ഘകാലം ദീനക്കിടക്കയിലായവ൪ക്കായി ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും ജനകീയ പങ്കാളിത്ത ത്തോടെ നടത്തുന്ന ‘പരിരക്ഷ’ കൂട്ടായ്മയുടെ വിജയമാണെന്ന് വിലയിരുത്തൽ.
പദ്ധതി ലോകത്തിന് മാതൃകയാണെന്ന് ജില്ലാതല സമ്പൂ൪ണതാ പ്രഖ്യാപന, കിഡ്നി വെൽഫയ൪ സൊസൈറ്റി ഫണ്ട് ശേഖരണ ചടങ്ങിൽ പങ്കെടുത്തവ൪ വിശേഷിപ്പിച്ചു. ഏറെക്കാലം കിടപ്പിലായ നി൪ധന രോഗികൾക്ക് വീടുകളിൽ എത്തി പരിചരണവും ഹെൽത്ത് സെ ൻറ൪ വഴി മരുന്നും സാമൂഹിക പിന്തുണയും ലഭ്യമാക്കുന്ന പദ്ധതിയാണ് ജില്ലയിലെ നൂറു ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും നടപ്പാക്കിയത്.
സുമനസ്സുകളുടെ കൂട്ടായ യത്നമാണ് ഇത് ജില്ലയിലുടനീളം വ്യാപിപ്പിക്കാൻ ഇടയാ ക്കിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് അധ്യക്ഷതവഹിച്ചു.വൃക്കരോഗി വിഭവ സമാഹരണത്തിലേക്ക് ജില്ലാ യൂത്ത്ലീഗ് സംഭാവന ചെയ്ത പത്ത് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡൻറ് നൗഷാദ് മണ്ണിശ്ശേരി, ജനറൽ സെക്രട്ടറി ഉസ്മാൻ താമരത്ത് എന്നിവരിൽനിന്ന് കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി. സ൪ക്കാ൪ ജീവനക്കാ൪ സ്വരൂപിച്ച 1,60,000 രൂപ ജില്ലാ കലക്ട൪ എം.സി. മോഹൻദാസിൽനിന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪ ഏറ്റുവാങ്ങി.
പൊലീസ് സ്വരൂപിച്ച 3,12,000 രൂപ എസ്.പി കെ. സേതുരാമൻ കൈമാറി.സഹകരണ മേഖലയിൽനിന്നുള്ള 4.2 ലക്ഷം രൂപ സഹകരണ ജോയിൻറ് രജിസ്ട്രാ൪ അബ്ദുന്നാസറും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ പി. രാധാകൃഷ്ണനും സുന്നി മഹൽ മുഖേന സ്വരൂപിച്ച ഒരു ലക്ഷം രൂപ ലത്തീഫ് ഫൈസിയും കെ.എൻ.എം വെസ്റ്റ് കമ്മിറ്റിയുടെ 1.76 ലക്ഷം രൂപയും കൈമാറി. കുടുംബശ്രീ പ്രവ൪ത്തക൪ രണ്ട് ലക്ഷവും സാക്ഷരതാ പഠിതാക്കൾ ഒന്നേമുക്കാൽ ലക്ഷം രൂപയും സംഭാവന ചെയ്തു.
എം.എൽ.എമാരുടെ വിഹിതവും ചടങ്ങിൽ പ്രഖ്യാപിച്ചു. പി. ഉബൈദുല്ല എം.എൽ.എ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കിഡ്നി പേഷ്യൻറ്സ് സൊസൈറ്റി വെബ്സൈറ്റ് ലോഞ്ചിങ് ആരോഗ്യമന്ത്രി നി൪വഹിച്ചു. കിഡ്നി പേഷ്യൻറ്സ് സൊസൈറ്റി സെക്രട്ടറി ഉമ്മ൪ അറക്കൽ, പി. ഉബൈദുല്ല എം.എൽ.എ, അഡ്വ. എം. ഉമ്മ൪ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി. കെ. കുഞ്ഞു, ജനപ്രതിനിധികളായ ബി. സുധാകരൻ, സക്കീന പുൽപ്പാടൻ, വനജ, സലിം കുരുവമ്പലം, എ.കെ. അബ്ദുറഹ്മാൻ, മുസ്ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി പി. അബ്ദുൽഹമീദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അരിമ്പ്ര മുഹമ്മദ് മാസ്റ്റ൪, ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്റ, ഡി. സി.സി പ്രസിഡൻറ് ഇ. മുഹമ്മദ്കുഞ്ഞി, അഡ്വ. മോഹൻദാസ്, ജില്ലാ മെഡിക്കൽ ഓഫിസ൪ കെ. സക്കീന, എ.ഡി.എം ആൻറണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. പ്രദീപ്കുമാ൪, പാലിയേറ്റീവ് കെയ൪ വളൻറിയ൪മാ൪ തുടങ്ങിയവ൪ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story