മധ്യാഹ്നവിശ്രമം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന
text_fieldsദോഹ: കൊടുംചൂട് കണക്കിലെടുത്ത് നട്ടുച്ച നേരത്ത് പുറംജോലികൾ നിരോധിച്ച് തൊഴിലാളികൾക്ക് മധ്യാഹ്നവിശ്രമം അനുവദിച്ച മന്ത്രിസഭാ തീരുമാനം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി തൊഴിൽ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം ക൪ശന നിരീക്ഷണം ആരംഭിച്ചു.
ആഗസ്റ്റ് അവസാനം വരെ രാവിലെ പതിനൊന്നര മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തൊഴിലാളികളെക്കൊണ്ട് പുറം ജോലികൾ ചെയ്യിക്കുന്നതാണ് മന്ത്രിസഭാ തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ നിരോധിച്ചിരിക്കുന്നത്. നിയമം ക൪ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ പരിശോധനാ വിഭാഗത്തിലെ 145 പരിശോധക൪ ഇതിനകം 5000 ത്തിലേറെ പരിശോധനകൾ നടത്തിക്കഴിഞ്ഞു. ഓരോ പരിശോധകനും മാസംതോറും തൊഴിൽസ്ഥലങ്ങളിൽ നടത്തുന്ന മിന്നൽ പരിശോധനകളുടെ അടിസ്ഥാനത്തിൽ 40 ലേറെ റിപ്പോ൪ട്ടുകൾ സമ൪പ്പിക്കുന്നുണ്ട്.
വേനൽക്കാലത്ത് തൊഴിൽ സമയം പുന:ക്രമീകരിച്ചുകൊണ്ടുള്ള അറിയിപ്പ് തൊഴിലാളികൾക്കും പരിശോധക൪ക്കും വ്യക്തമായി കാണാവുന്നവിധം പ്രദ൪ശിപ്പിക്കണമെന്ന് തൊഴിലുടമകൾക്കും കമ്പനികളുടെ മാനേജ൪മാ൪ക്കും തൊഴിൽ മന്ത്രാലയം ക൪ശന നി൪ദ്ദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരുടെ തൊഴിൽസ്ഥലം ഒരു മാസം വരെ അടച്ചിടുമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, മധ്യാഹ്നവിശ്രമനിയമം നിലവിൽ വന്നിട്ടും പല ഭാഗത്തും തൊഴിലാളികൾ കൊടുംചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നതായി പരാതിയുണ്ട്. സാധാരണപോലെ ഉച്ചക്ക് അനുവദിച്ചിരുന്ന ഒരു മണിക്കൂ൪ വിശ്രമം മാത്രമാണ് പല കമ്പനികളും തൊഴിലാളികൾക്ക് നൽകുന്നതത്രെ. തൊഴിലുടമയുടെ ക൪ശന നിലപാടിന് മുന്നിൽ പല തൊഴിലാളികളും ഇതിനെ ചോദ്യം ചെയ്യാൻ മടിക്കുകയാണ്. നിയമം ക൪ശനമായി പാലിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ തൊഴിലുടമകളും ചൂണ്ടിക്കാട്ടുന്നുണ്ട്. മതിയായ വിശ്രമം ഉറപ്പാക്കുന്നതിന് തൊഴിൽസ്ഥലങ്ങളിൽ ക൪ശന പരിശോധന വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
