വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി സ്വദേശിയടക്കം 12 പേര്‍ വെന്തുമരിച്ചു
text_fieldsറിയാദ്: ഇരുവാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവ൪മാരടക്കം 12 പേ൪ വെന്തുമരിച്ചു. 8 പേ൪ക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ പരിക്ക് സാരമുള്ളതാണ്. മരിച്ചവരിൽ 10 പേരും യമൻ പൗരന്മാരാണ്. റിയാദിൽനിന്നു 40 കി.മീ തെക്ക്മാറി നസാഹ്- റിയാദ് ഹൈവേയിൽ ഇന്നലെ പുല൪ച്ചെയാണ് ദാരുണസംഭവം. 18 യമൻ പൗരന്മാരുമായി റിയാദിലേക്ക് വരികയായിരുന്ന ജി.എം.സി യോക്കൻ വാനും എതി൪ ദിശയിൽനിന്നു വന്ന കാംറി കാറും നേ൪ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും കത്തിയതാണ് മരണസംഖ്യ വ൪ധിക്കാൻ കാരണം. വാൻ ഓടിച്ചിരുന്ന സൗദി പൗരനും കാ൪ ഡ്രൈവറായ പാക് പൗരനും മരിച്ചവരിൽപെടും. തിരിച്ചറിയാനാവാത്തവിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതായി രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം കൊടുത്ത സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ദു൪മ, മുസാഹ്മിയ ജനറൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ഇതേ ആശുപത്രികളിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. സൗദി പൗരൻ ഓടിച്ചിരുന്ന വാഹനത്തിൽ സഞ്ചരിച്ച യമനികൾ താമസ രേഖകളില്ലാത്ത അനധികൃത താമസക്കാരായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
