ഒരാഴ്ചക്കുള്ളില്‍ മന്ത്രിസഭ നിലവില്‍ വന്നേക്കും
text_fieldsകുവൈത്ത് സിറ്റി: വരുന്ന ആഴ്ചയുടെ തുടക്കത്തിൽ തന്നെ രാജ്യത്ത് പുതിയ മന്ത്രിസഭ നിലവിൽ വന്നേക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രദേശിക പത്രം വെളിപ്പെടുത്തി.
രാജിവെച്ച മന്ത്രിസഭയിലെ സബാഹ് കുടുംബാംഗങ്ങളായ ശൈഖ് സബാഹ് അൽ ഖാലിദ്, ശൈഖ് അഹ്മദ് അൽ ഖാലിദ്, ശൈഖ് അഹമദ് അൽ ഹമൂദ്, ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല എന്നിവ൪ക്ക് പുറമെ പുറത്തുനിന്നുള്ള നായിഫ് അൽ ഹജ്റഫ്, അനസ് അൽ സാലിഹ്, ഫാദിൽ സഫ൪ എന്നിവരും പുതിയ മന്ത്രിസഭയിൽ ഇടം കണ്ടേക്കാനാണ് സാധ്യത.
2009ൽ മന്ത്രിമാരായിരുന്ന അലി റാഷിദ്, ഹുസൈൻ ജൗഹ൪, വനിതാ മന്ത്രിയായിരുന്ന മഅ്സൂമ മുബാറക് എന്നിവ൪ക്കും പുതിയ മന്ത്രിസഭയിൽ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.
പുതിയ മന്ത്രിസഭയുടെ രൂപവത്കരണം പൂ൪ത്തിയാകുന്ന മുറക്ക് കോടതി വിധിക്ക് അനുസൃതമായി പാ൪ലമെൻറ് സമ്മേളിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്ക൪ ജാസിം അൽ ഖറാഫി അന്നത്തെ പാ൪ലമെൻറ് അംഗങ്ങൾക്ക് വിവരം നൽകുമെന്നാണ് അറിയുന്നത്.
സഭയിൽ ക്വാറം തികയാനുള്ള 26 അംഗങ്ങളുണ്ടെങ്കിൽ പുതുതായി രൂപവത്കരിച്ച മന്ത്രിസഭാംഗങ്ങൾ സഭയിലത്തെും. ക്വാറം തികയാത്ത സാഹചര്യമാണെങ്കിൽ എം.പിമാരുടെ നിസ്സഹകരണം മൂലം സഭ നി൪ത്തിവെക്കുന്നതായി അറിയിച്ച് സ്പീക്ക൪ ജാസിം ഖറാഫി അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹിന് കത്ത് നൽകുകയും തുട൪ന്നുള്ള നടപടി അമീ൪ കൈകൊളളുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
