പത്തനംതിട്ട: നരിയാപുരം ക്ഷേത്രത്തിലെ സ്വ൪ണ മാല കവ൪ന്ന മോഷ്ടാവിനെ ടെംപിൾ തെഫ്റ്റ് സ്ക്വാഡ് പിടികൂടി. പാലാ പൂവരണി കൊല്ലംകോട്ട് ജോയി (പൂവരണി ജോയി -48) ആണ് പിടിയിലായത്. മാ൪ച്ച് 30 ന് നരിയാപുരം മഠത്തിൽകാവ് വനദു൪ഗാ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സ്റ്റോ൪ റൂം കുത്തിപ്പൊളിച്ച് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന് വിഗ്രഹത്തിലുണ്ടായിരുന്ന 1.5 പവൻെറ മാലയും താലിയുമാണ് അപഹരിച്ചത്. മൂവാറ്റുപുഴയിലെ ഒരു കടയിൽ നിന്ന് സ്വ൪ണമാല കണ്ടെടുത്തു.
സംസ്ഥാനത്തുടനീളം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. 2000 ൽപരം കേസുകളുള്ളതായാണ് പൊലീസ് പറയുന്നത്. പല കേസുകളും സ്വന്തമായി വാദിക്കുക പതിവാണ്. 400 ൽ പരം കേസുകളാണ് സ്വന്തമായി വാദിച്ചത്. ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് 90 പവൻ കവ൪ന്നതുൾപ്പെടെ നിരവധി വൻ മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. പൊലീസിൻെറ പിടിയിലാകുമ്പോൾ തന്നെ കുറ്റകൃത്യങ്ങൾ സമ്മതിക്കാറാണ് പതിവ്.
മോഷണം നടത്തിയ ശേഷം കറങ്ങി നടക്കുകയാണ് പതിവ്. പ്രത്യേക അന്വേഷണ സംഘം കാലടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2012 2:17 PM GMT Updated On
date_range 2012-07-06T19:47:07+05:30നരിയാപുരം ക്ഷേത്രത്തിലെ സ്വര്‍ണ മാല കവര്‍ന്നയാള്‍ പിടിയില്‍
text_fieldsNext Story