Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2012 2:14 PM GMT Updated On
date_range 2012-07-06T19:44:05+05:30പൊട്ടിവീണ സര്‍വീസ് വയര്‍ നന്നാക്കുന്നതിനിടെ ഷോക്കേറ്റു
text_fieldsകട്ടപ്പന: തടിലോറി തട്ടി പൊട്ടിവീണ സ൪വീസ് വയ൪ നന്നാക്കുന്നതിനിടെ ലോറി ക്ളീന൪ക്ക് ഷോക്കേറ്റു. മ്ളാമല തോണിപ്പാറ ഉല്ലാസിനാണ് (27) ഷോക്കേറ്റത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന അമ്പലക്കവലയിൽ വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് അപകടം. തടിലോറി കടന്നുപോയപ്പോൾ സമീപത്തെ വീട്ടിലേക്കുള്ള സ൪വീസ് ലൈൻ പൊട്ടിവീണു. ലൈൻ ഓഫാക്കാതെ ഉല്ലാസ് പോസ്റ്റിൽ കയറി വയ൪ ഘടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അരയിൽ കയ൪ കെട്ടി ഇലക്ട്രിക് പോസ്റ്റിൽ ബന്ധിച്ചിരുന്നതിനാൽ ഷോക്കേറ്റെങ്കിലും കയറിൽ തൂങ്ങിക്കിടന്നു.ഈ സമയം അതുവഴി വന്ന ടിപ്പ൪ ലോറി പോസ്റ്റിന് താഴെ നി൪ത്തി കയ൪ അഴിച്ച് താഴെയിറക്കി ആശുപത്രിയിലത്തെിച്ചു. സംഭവമറിഞ്ഞ് ഫയ൪ ഫോഴ്സും പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തത്തെിയിരുന്നു.
Next Story