ടോള്‍ വിരുദ്ധസമരം: പിന്തുണയുമായി 10ന് വിദ്യാര്‍ഥി കൂട്ടായ്മ
text_fieldsആമ്പല്ലൂ൪: ചുങ്കം കൊടുക്കാതെ സഞ്ചരിക്കാനുള്ള അവകാശത്തിനായി സഹനസമരത്തിനിറങ്ങാൻ വിദ്യാ൪ഥികളും. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോൾ വിരുദ്ധ സംയുക്ത സമരസമിതി നേതൃത്വത്തിൽ പാലിയേക്കരയിൽ നടക്കുന്ന നിരാഹാരസമരം 150 ദിവസം പിന്നിടുന്നതോടനുബന്ധിച്ച് 10ന് വിദ്യാ൪ഥി ഐക്യദാ൪ഢ്യസമിതി സമരപ്പന്തലിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. വിദ്യാലയങ്ങളിലേക്കുള്ള റോഡിന് ഒരു സുപ്രഭാതത്തിൽ ഉടമയുണ്ടാവുന്നതും അയാൾ ചുങ്കം പിരിക്കുന്നതും നിസ്സംഗമായി നോക്കി നിൽക്കാനാവില്ല. പൊതുവഴികൾ പൊതുവഴികളായി നിലനിൽക്കണം. അല്ളെങ്കിൽ അവ തിരിച്ചുപിടിക്കേണ്ടിവരുമെന്ന് വിദ്യാ൪ഥി ഐക്യദാ൪ഢ്യസമിതി ഭാരവാഹികളായ എൻ.എ. സഫീ൪,എം.ജെ. ശരത് എന്നിവ൪ പറഞ്ഞു.
സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം വിദ്യാ൪ഥികൾ പങ്കെടുക്കും. രാവിലെ 10ന് വിദ്യാ൪ഥി കവിസമ്മേളനം രോഷ്നി സ്വപ്ന ഉദ്ഘാടനം ചെയ്യും. ജിനേഷ് മടപ്പള്ളി, വിമേഷ് മണിയൂ൪, പി.എസ്. ശ്യാം, ടിജോ ഇല്ലിക്കൽ, നിഥിൻ ശ്രീനിവാസ്, ബിനീഷ് പുതുപ്പണം, കണ്ണൻ, രാജു കുട്ടൻ, ശ്യാംലാൽ എന്നിവ൪ കവിതകൾ അവതരിപ്പിക്കും. തൃശൂ൪ ഫൈൻ ആ൪ട്സ് കോളജിലെ വിദ്യാ൪ഥികൾ സമരപ്പന്തലിന് സമീപം ചിത്രം വരച്ച് പ്രതിഷേധിക്കും.ഫേസ് ബുക്കിലും വിദ്യാ൪ഥികൾ പ്രചാരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
