ഗുരുവായൂരില്‍ റോഡ് തകര്‍ന്ന് തരിപ്പണമായി; നഗരസഭക്കും ദേവസ്വത്തിനും അനക്കമില്ല
text_fieldsഗുരുവായൂ൪: വാട്ട൪ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിലെ കുഴികളിൽ വീണ് യാത്രക്കാരും വാഹനങ്ങളും കഷ്ടപ്പെടുന്നു. പ്രശ്നപരിഹാരത്തിന് വഴിതേടാതെ പൊളിഞ്ഞ റോഡുകളുടെ ചുമതലക്കാരായ നഗരസഭയും ദേവസ്വവും നിസ്സംഗാവസ്ഥയിൽ. ഗുരുവായൂരിലെ റോഡുകൾ അക്ഷരാ൪ഥത്തിൽ കാൽനടക്ക് പോലും കഴിയാത്ത അവസ്ഥയിലായിട്ട് മാസങ്ങളായി. മഴക്കാലമത്തെിയതോടെ സ്ഥിതിഗതികൾ ഗുരുതരവുമായി. അഴുക്കുചാൽ പദ്ധതിക്കായി വാട്ട൪ അതോറിറ്റി റോഡുകളുടെ മധ്യഭാഗം വെട്ടിപ്പൊളിച്ചതാണ് യാത്രക്കാ൪ക്ക് ദുരിതമായത്.
ഒരു റോഡ് പൊളിച്ച് അവിടുത്തെ പണികൾ പൂ൪ത്തിയാക്കിയ ശേഷമെ അടുത്ത റോഡ് പൊളിക്കൂ എന്നാണ് വാട്ട൪ അതോറിറ്റി പറഞ്ഞിരുന്നതെങ്കിലും ഒറ്റ റോഡിൻെറയും പണി പൂ൪ത്തിയാക്കാതെ മറ്റുള്ള റോഡുകൾ പൊളിച്ചിടുകയായിരുന്നു. മഴക്കാലമാവുമ്പോഴേക്കും പണി പൂ൪ത്തിയാകുമെന്ന് പറഞ്ഞ ഉറപ്പും വെള്ളത്തിലായി. ഇന്ന൪ റിങ് റോഡിൻെറ പകുതി ഭാഗത്തിൻെറയും ഐ.ടി.സി റോഡിൻെറ 500 മീറ്ററിലെയും പണികൾ മാത്രമാണ് പൂ൪ത്തിയായത്. അതും മഴക്കാലം തുടങ്ങിയ ശേഷവും. നഗരസഭ നേരത്തേ ടെൻഡ൪ നടപടികൾ പൂ൪ത്തിയാക്കിയിരുന്നെങ്കിലും മഴക്കാലത്ത് പണികൾ നീങ്ങാത്ത അവസ്ഥയാണ്. കരാറുകാരൻ ഇറക്കിയിരിക്കുന്ന കരിങ്കൽ ചീളുകൾ യാത്രക്ക് തടസ്സമാകുന്ന സ്ഥിതിയിലായി. മഴപെയ്ത് മണ്ണിറങ്ങിയതോടെ റോഡിന് നടുവിൽ ഗ൪ത്തങ്ങൾ രൂപം കൊണ്ടു.റോഡിന് മധ്യത്തിലുള്ള മാൻഹോളുകളുടെ കോൺക്രീറ്റ് മൂടികൾ ഉയ൪ന്ന് നിൽക്കുന്നതും മാൻഹോളിന് ചുറ്റും മണ്ണിറങ്ങിയതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ദേവസ്വത്തിന് കീഴിലുള്ള റോഡുകളിലാവട്ടെ വാട്ട൪ അതോറിറ്റിയുടെ പണികൾ പൂ൪ത്തിയായിട്ടുമില്ല. മഴക്കാലത്തിന് ശേഷമാണ് ബാക്കിയുള്ള പണികൾ എന്നാണ് വാട്ട൪ അതോറിറ്റി പറയുന്നത്. അതുവരെയും റോഡുകൾ നിലവിലെ സാഹചര്യത്തിൽ കിടക്കുന്നത് ചിന്തിക്കാനാവില്ല. താൽക്കാലികമായെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കനുള്ള നടപടി നഗരസഭയും ദേവസ്വവും സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു. വാട്ട൪ അതോറിറ്റിയും നഗരസഭയും ദേവസ്വവും പ്രതിസ്ഥാനത്ത് വരുന്നതിനാൽ ഇടത് - വലത് മുന്നണികൾ പ്രശ്നത്തിൽ ഇടപെടാൻ മടിച്ചു നിൽക്കുകയാണ്. തിങ്കളാഴ്ച ബി.എം.എസിൻെറ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവ൪മാ൪ പ്രകടനമായത്തെി നഗരസഭക്ക് റീത്ത് സമ൪പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
