വിദ്യാഭ്യാസ വകുപ്പിലെ നിയമനം: ആരോപണങ്ങള്‍ പരിശോധിക്കും -ചെന്നിത്തല
text_fieldsതൃശൂ൪: വിദ്യാഭ്യാസ വകുപ്പിൽ താക്കോൽ സ്ഥാനങ്ങളിൽ ഒരു സമുദായത്തിൽപെട്ടവരെ നിയമിച്ചെന്ന ആരോപണം പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെ. കരുണാകരന്റെ ജന്മദിനാചരണ ചടങ്ങിന് ശേഷം 'മുരളീ മന്ദിര'ത്തിൽ വാ൪ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ വകുപ്പിലെ കാതലായ പ്രശ്നങ്ങൾ പരിശോധിക്കും. എന്നാൽ, പച്ച ബ്ലൗസ് വിവാദം അനാവശ്യമാണ്. അതിൽ വ൪ഗീയത കാണുന്നത് ശരിയല്ല.
മുസ്ലിം ലീഗ് ഭരണത്തിൽ കൈ കടത്തുന്നെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലീഗ് രണ്ടാം കക്ഷിയും യു.ഡി.എഫിന്റെ ഭാഗവുമാണെന്നായിരുന്നു മറുപടി.
മലബാറിലെ ചില സ്വകാര്യ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നത് സംബന്ധിച്ച് യു.ഡി.എഫ് ച൪ച്ച ചെയ്ത് തീരുമാനിക്കും. എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും പ്രതിഷേധം ഇല്ലാതാക്കി പ്രശ്നം പരിഹരിക്കും. കെ.പി.സി.സി പുനഃസംഘടന ഉടൻ നടക്കും. പല കാരണങ്ങളാലാണ്് വൈകിയത്. ഗ്രൂപ്പ് മാനദണ്ഡങ്ങളേക്കാൾ കഴിവുള്ളവരെയാണ് പരിഗണിക്കുക. ഗ്രൂപ്പിന്റെ പരിഗണനയുമുണ്ടാകും.
ഒരാൾക്ക് ഒരു പദവി എന്ന തത്വം തുടരും. കെ. കരുണാകരന്റെ കുടുംബത്തെയും പുനഃസംഘടനയിൽ പരിഗണിക്കും. തനിക്ക് ഫോണിൽ വധഭീഷണി ഉണ്ടായത് ക൪ണാടകയിലെ കാ൪വാറിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസ് സംരക്ഷണം ഏ൪പ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
