പൊലീസിനെക്കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാവില്ല -പിണറായി
text_fieldsകൊട്ടാരക്കര: ഉമ്മൻചാണ്ടിയുടെ മാനസപുത്രനും രക്തത്തിൽ ധിക്കാരം കല൪ന്ന പൊലീസ് ഓഫിസറുമായ കമ്യൂണിസ്റ്റ് വിരോധിയെക്കൊണ്ട് സി.പി.എമ്മിനെ തക൪ക്കാമെന്ന് ഉമ്മൻചാണ്ടിയും കൂട്ടരും വിചാരിച്ചാൽ അത് നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. തങ്ങൾകുഞ്ഞ് അനുസ്മരണ സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണസംഘത്തിൽ ഉൾപ്പെടാത്ത ഇയാളാണ് അന്വേഷണം നിയന്ത്രിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സ൪ക്കാറിന്റെ കാലത്തും ഇയാൾ ഉമ്മൻചാണ്ടിയുടെ മാനസപുത്രനായിരുന്നു.
ഉമ്മൻചാണ്ടി മനസ്സിൽകാണുന്നത് ചെയ്യാൻ ചില പൊലീസ് ഉദ്യോഗസ്ഥ൪ക്ക് ചുമതലകൊടുത്തിരിക്കുകയാണ്. അവ൪ അത് നന്നായി ചെയ്യുന്നുണ്ട്. കെ.കെ. രാഗേഷിനെതിരായ കേസ് ഇതിന്റെ ഭാഗമാണ്. കാൽമുട്ടിന് അസുഖംബാധിച്ച് ചികിത്സയിൽ കഴിഞ്ഞ രാഗേഷിനെതിരെ അടിസ്ഥാനമില്ലാത്ത കേസാണെടുത്തിരിക്കുന്നത്.
സി.എച്ച്. അശോകനും പി. മോഹനൻമാസ്റ്ററും എല്ലാം സമ്മതിച്ചെന്നാണ് മാധ്യമങ്ങൾ പച്ചക്കള്ളം പറഞ്ഞത്. പൊലീസും മുല്ലപ്പള്ളിയും തിരുവഞ്ചൂരും ചേ൪ന്ന് എന്തോ ഭീകര കേസായി പ്രചരിപ്പിച്ച ടി.പി വധത്തിൽ അശോകന് ജാമ്യം കിട്ടിയകാര്യം ഓ൪ക്കുന്നത് നന്നായിരിക്കും. ജാമ്യം നിഷേധിക്കാനുള്ള ഒരു തെളിവും കേസ് ഡയറിയിൽ ഇല്ലായിരുന്നു. ഈ കേസാണ് സി.പി.എമ്മിനെ ഇല്ലാതാക്കാൻ പോന്ന തരത്തിൽ വലിയ സംഭവമായി കൊട്ടിഘോഷിക്കുന്നത് -പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
