കുവൈത്ത് സിറ്റി: വടകര മുക്കാളി സ്വദേശി പാറമ്മൽ റഫീഖ് (32) വാഹനാപകടത്തിൽ മരിച്ചു. അന്തലൂസിലാണ് അപകടമുണ്ടായത്. സാൽമിയയിൽ ദമാം ഹോട്ടലിലെ ഡെലിവറി ജീവനക്കാരൻ ആയിരുന്നു റഫീഖ്. ചൊവ്വാഴ്ച രാവിലെ ആറിന് ഓ൪ഡ൪ പ്രകാരമുള്ള സാധനങ്ങൾ കൊടുക്കാൻ ബൈക്കിൽ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താഞ്ഞതിനെ തുട൪ന്ന് അന്വേഷണം നടത്തവേ റോഡപകടത്തിൽപ്പെട്ട് മരിച്ചെന്നും മൃതദേഹം മോ൪ച്ചറിയിൽ ഉണ്ടെന്നും വിവരം ലഭിക്കുകയായിരുന്നു.
സാൽമിയക്ക് അടുത്തുള്ള പ്രദേശത്തെ ഓ൪ഡ൪ നൽകാനാണ് റഫീഖിനെ അയച്ചത്. വഴിതെറ്റി ആന്തലൂസിൽ എത്തുകയായിരുന്നെന്ന് കരുതുന്നു. പിതാവ്: അബൂബക്ക൪. മാതാവ്: റാബിയ. ഭാര്യ: ഹസീന. രണ്ട് മക്കളുണ്ട്. സഹോദരങ്ങൾ: ഷംസീ൪, ഹൈറു, സബൂറ.
കുവൈത്തിൽ ജോലി ചെയ്തിരുന്ന റഫീഖ് നാല് വ൪ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് മൂന്ന് മാസം മുമ്പാണ് തിരികെയത്തെി സാൽമിയയിലെ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമങ്ങൾ കെ.കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിൻെറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2012 10:22 AM GMT Updated On
date_range 2012-07-05T15:52:47+05:30വടകര സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
text_fieldsNext Story