തലശ്ശേരി: തൂവക്കുന്നിലെ അങ്ങാടിയുള്ളതിൽ സുബൈറിനെ പാറാട് ടൗണിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് അങ്ങാടിയുള്ളതിൽ അഹമ്മദ് ഹാജി ഹൈകോടതിയിൽ ഹരജി നൽകി. സി.പി.എം പ്രവ൪ത്തകനായ സുബൈ൪ 2000 ജൂൺ 16നാണ് പാറാട് ടൗണിൽ കൊല്ലപ്പെട്ടത്. ഗൾഫിലെ തൊഴിൽ ത൪ക്കവും നാട്ടിൽ അതുസംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുമാണ് സുബൈറിൻെറ കൊലയിൽ കലാശിച്ചത്.
മകൻെറ കൊലപാതകത്തിൻെറ സൂത്രധാരൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി സി.പി.എം പാനൂ൪ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനാണെന്ന് അഹമ്മദ് ഹാജി ഹരജിയിൽ ആരോപിച്ചു. ഗൾഫിലെ തൊഴിൽ ത൪ക്കത്തിൽ കുഞ്ഞനന്തൻ മധ്യസ്ഥനായിരുന്നുവെന്നും ഇയാളുടെ നേതൃത്വത്തിലെടുത്ത തീരുമാനം മകൻ അംഗീകരിക്കാൻ തയാറാകാതിരുന്നതിനാലാണ് കൊലയെന്നും അഹമ്മദ് ഹാജി ആരോപിച്ചു.
ആദ്യം കൊളവല്ലൂ൪ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണം പൂ൪ത്തിയാക്കി ക്രൈംബ്രാഞ്ച് തലശ്ശേരി സെഷൻസ് കോടതിയിൽ കുറ്റപത്രം സമ൪പ്പിച്ച് വിചാരണ ആരംഭിച്ചിരുന്നു. പിന്നീട് അഹമ്മദ് ഹാജിയുടെ സ്റ്റേ ഹരജിയെ തുട൪ന്ന് കേസിൻെറ വിചാരണ നി൪ത്തിവെക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമ൪പ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതി തൂവക്കുന്നിലെ കാവുള്ളതിൽ ഹമീദടക്കം 19 പ്രതികളാണുള്ളത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജൂൺ 30നാണ് അഹമ്മദ് ഹാജി ഹൈകോടതിയിൽ ഹരജി നൽകിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2012 12:50 PM GMT Updated On
date_range 2012-07-04T18:20:55+05:30സുബൈര്‍ വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി
text_fieldsNext Story