Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപുതുവൈപ്പ് ലൈറ്റ്ഹൗസ്...

പുതുവൈപ്പ് ലൈറ്റ്ഹൗസ് ക്വാര്‍ട്ടേഴ്സില്‍ വെള്ളംകയറി

text_fields
bookmark_border
പുതുവൈപ്പ് ലൈറ്റ്ഹൗസ് ക്വാര്‍ട്ടേഴ്സില്‍ വെള്ളംകയറി
cancel

വൈപ്പിൻ: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയത്തെുട൪ന്ന് പുതുവൈപ്പ് ലൈറ്റ് ഹൗസ് ക്വാ൪ട്ടേഴ്സിൽ വെള്ളം കയറി. ലൈറ്റ്ഹൗസ് പരിസരത്തും റോഡിലും വെള്ളമാണ്. ക്വാ൪ട്ടേഴ്സിലെ താമസക്കാ൪ക്ക് തിങ്കളാഴ്ച പകൽ വെള്ളം കോരിക്കളയലായിരുന്നു പണി. പരിസരമാകെ വെള്ളമായതുകൊണ്ട് വീണ്ടും മുറികളിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. ലൈറ്റ്ഹൗസ് ജീവനക്കാ൪ താമസിക്കുന്ന നാല് ക്വാ൪ട്ടേഴ്സുകൾ ഇവിടെയുണ്ട്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഇല്ലാതായതാണ് വെള്ളക്കെട്ടിനു കാരണം. തൊട്ടടുത്ത പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രവും മഴവെള്ള ഭീഷണിയിലാണ്. ആരോഗ്യകേന്ദ്രത്തിനു തെക്കുവശം റോഡ് നി൪മിച്ചതോടെയാണ് ഇവിടെ വെള്ളക്കെട്ടുണ്ടായതെന്ന് ജീവനക്കാ൪ പറഞ്ഞു. തൊട്ടടുത്ത് നിന്നാരംഭിച്ചിരുന്ന തോട് മൂടിപ്പോയി. ലൈറ്റ്ഹൗസിനു മുന്നിലെ റോഡിലേക്കാണ് വെള്ളം ഒഴുകിയത്തെുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story