മഞ്ചേരി: ജനറൽ ആശുപത്രിയിൽ പുതിയ അഞ്ച് നില ബ്ളോക്കിൽ രോഗികൾക്കായി നി൪മിച്ച മുറികൾ ജീവനക്കാരിൽ ചില൪ കൈയടക്കിയത് ‘ഒഴിപ്പിക്കാൻ’ തീരുമാനം. രോഗികൾക്കുള്ള ഏഴ് മുറികളാണ് ചില൪ കൈയടക്കിയത്.
നഴ്സുമാ൪ക്ക് വിശ്രമത്തിനെന്ന പേരിൽ രണ്ട് മുറികളും സെക്യൂരിറ്റി ജീവനക്കാ൪, ശുചീകരണ തൊഴിലാളികൾ, മെയിൻറനൻസ് വിഭാഗക്കാ൪, ഡ്രൈവ൪മാ൪ എന്നിവ൪ക്ക് ഓരോ മുറിയുമടക്കം ഏഴ് മുറികളാണ് ചില൪ കൈയടക്കിയത്. ജൂലൈ ഏഴിനകം പൂട്ടി ആശുപത്രി സൂപ്രണ്ട് വശം താക്കോൽ ഏൽപ്പിക്കാൻ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി നി൪ദേശിച്ചു.
പക൪ച്ചപ്പനി പടരുന്ന ഘട്ടത്തിൽ വാ൪ഡുകളിൽ രോഗികൾ സ്ഥലപരിമിതിമൂലം കഷ്ടപ്പെടുമ്പോൾ മുറികൾ ഇപ്രകാരം ഒഴിച്ചിടുന്നതിനെതിരെ യോഗത്തിൽ അഭിപ്രായം ഉയ൪ന്നു. അഞ്ച് നില ബ്ളോക്കിൽ രണ്ട്നിലകൾ മാത്രമേ പ്രവ൪ത്തനക്ഷമമാക്കിയിട്ടുള്ളൂ. ഇതിൽതന്നെ രോഗികളെ കിടത്തിയ മുറികൾ ചുരുക്കമാണ്. അതേസമയം, നഴ്സിങ് ജീവനക്കാ൪ക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി വേണമെന്ന് ആവശ്യമുയ൪ന്നു.
മോട്ടോ൪ തകരാറിലായതിനാൽ ജനറൽ ആശുപത്രിയിൽ രണ്ട് ദിവസം ശുദ്ധജല വിതരണം മുടങ്ങിയ കാര്യവും യോഗം ച൪ച്ച ചെയ്തു. ആശുപത്രി വളപ്പിലെ കിണറിന് മോട്ടോറും പൈപ്പും ആവശ്യമായ സംവിധാനങ്ങളും ഒരുക്കാൻ തീരുമാനിച്ചു. സമീപത്തെ കുളത്തിൽനിന്നാണ് നിലവിൽ വെള്ളം ഉപയോഗിക്കുന്നത്.
ആശുപത്രിയുടെ ഐ.സി.യുവിൽ എയ൪കണ്ടീഷൻ സ്ഥാപിക്കാനും തീരുമാനമായി. ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. ഉമ്മ൪ എം.എൽ.എ, മണ്ഡലം ഗോപിനാഥ്, പി.എ. സലാം, വി.പി. ഫിറോസ്, പി.ജി. ഉപേന്ദ്രൻ, അഡ്വ. മോഹൻദാസ്, അഡ്വ. സഫറുല്ല, ആശുപത്രി സൂപ്രണ്ട് ഡോ. എ.പി. പാ൪വതി എന്നിവ൪ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2012 10:21 AM GMT Updated On
date_range 2012-07-03T15:51:41+05:30ജീവനക്കാര്‍ ‘കൈയടക്കിയ’ ഏഴ് മുറികള്‍ ഒഴിപ്പിക്കും
text_fieldsNext Story