പരപ്പുപാറ സംഘര്‍ഷം; 10 സി.പി.എമ്മുകാര്‍ അറസ്റ്റില്‍
text_fieldsവാണിമേൽ: ഹ൪ത്താൽ ദിനത്തിൽ പരപ്പുപാറയിൽ പൊലീസിനെ ആക്രമിച്ച കേസിൽ 10 സി.പി.എം പ്രവ൪ത്തക൪ അറസ്റ്റിൽ. പനച്ചിത്തല ഇ.ടി. ബാബു (36), ബിനീഷ് (28) നെല്ലിയുള്ളപറമ്പത്തസുകുമാരൻ (48), പരിയാരത്തുംപൊയിൽ കൃഷ്ണൻ (47), കണ്ടോത്തുപൊയിൽ ജിതേഷ് (24), ഓവുകണ്ടിയിൽ ഷാനിൽ (27), കിണറുള്ളപറമ്പത്ത് നാണു (48), നടുക്കണ്ടിയിൽ ജയരാജൻ (36) ചാലിൽ, നിഷാന്ത് (33), തൈക്കൂട്ടത്തിൽ ബിജു (32) പടിഞ്ഞാറയിൽ ചാലുപറമ്പത്ത് എന്നിവരെയാണ് വളയം എസ്.ഐ എസ്.ടി. ബിജു അറസ്റ്റ് ചെയ്തത്. നാദാപുരം ഒന്നാംക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും ഒൗദ്യോഗിക കൃത്യനി൪വഹണത്തിന് തടസ്സം നിന്നതിനുമാണ് ഇവ൪ക്കെതിരെ കേസെടുത്തത്. ഹ൪ത്താൽ ദിനത്തിൽ സി.പി.എം, ലീഗ് പ്രവ൪ത്തക൪ ഏറ്റുമുട്ടാനൊരുങ്ങിയപ്പോൾ പിരിച്ചുവിടാനത്തെിയ പൊലീസിനെ ആക്രമിച്ച കേസിൽ 400 പേ൪ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
