മന്ത്രി ഇ. അഹമ്മദ് ഷുക്കൂറിന്‍െറ വീട് സന്ദര്‍ശിച്ചു
text_fieldsതളിപ്പറമ്പ്: കേന്ദ്രമന്ത്രി ഇ. അഹമ്മദ് കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവ൪ത്തകൻ പി. അബ്ദുൽ ഷുക്കൂറിൻെറ വസതി സന്ദ൪ശിച്ചു.
കഴിഞ്ഞ ഫെബ്രുവരി 20നാണ് ഷുക്കൂ൪ കണ്ണപുരം കീഴറയിൽ വധിക്കപ്പെടുന്നത്. സംഭവത്തിനു ശേഷം നാലു തവണ കണ്ണൂരിൽ എത്തിയിട്ടും തളിപ്പറമ്പിലൂടെ കടന്നുപോയിട്ടും മന്ത്രി ഇവിടം സന്ദ൪ശിക്കാതിരുന്നത് ലീഗ് അണികളിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിം ലീഗിൻെറയും യു.ഡി.എഫിൻെറയും ഉന്നത നേതാക്കളും മന്ത്രിമാരും ഇതിനകം വസതി സന്ദ൪ശിച്ചിരുന്നു.
അരിയിൽ എത്താതിരുന്ന അഹമ്മദിൻെറ നടപടിയെ കഴിഞ്ഞയാഴ്ച കണ്ണൂരിൽ അദ്ദേഹത്തിൻെറ കോലം കത്തിച്ച വിമത വിഭാഗം പ്രവ൪ത്തക൪ പരസ്യമായി ചോദ്യം ചെയ്ത സംഭവം വരെ ഉണ്ടായിരുന്നു. വി.കെ അബ്ദുൽ ഖാദ൪ മൗലവി, അബ്ദുറഹ്മാൻ കല്ലായി, വി.പി. വമ്പൻ, കെ.എം. ഷാജി എം.എൽ.എ, പെരിങ്ങോം മുസ്തഫ, ഇബ്രാഹിം കുട്ടി തിരുവട്ടൂ൪, എം. ഹുസൈൻ മാസ്റ്റ൪ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. നിയമം നിയമത്തിൻെറ വഴിക്ക് പോകുമെന്നും കേസന്വേഷണം തൃപ്തികരമാണെന്നും മന്ത്രി മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. അന്തരിച്ച തളിപ്പറമ്പിലെ മുസ്ലിം ലീഗ് നേതാവ് എം.എ. സത്താറിൻെറ ഏഴാംമൈലിലുള്ള വസതിയും അദ്ദേഹം സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
