അഹാഡ്സ് നിലനിര്‍ത്തും -മന്ത്രി കെ.സി. ജോസഫ്
text_fieldsതിരുവനന്തപുരം: അഹാഡ്സ് പദ്ധതി തുടരാനാണ് ഗവൺമെൻറ് തീരുമാനമെന്ന് ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
ജപ്പാൻ സാമ്പത്തിക സഹായത്തോടെ അട്ടപ്പാടിയുടെ വികസനത്തിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ കാലാവധി 2010 മാ൪ച്ച് 26ന് അവസാനിച്ചതാണ്. കാലാവധി കഴിഞ്ഞെങ്കിലും അഞ്ചുതവണയായി 2012 മാ൪ച്ച് 31 വരെ അഹാഡ്സിലെ ജീവനക്കാരുടെ സേവനം നീട്ടി.
ഇതിനിടെ ജപ്പാൻ ബാങ്കിൻെറ ധനസഹായത്തോടെ വയനാടിൻെറ വികസനത്തിന് വലിയപദ്ധതിയും പാലക്കാട്ടെ പ്രാക്തനഗോത്രവിഭാഗത്തിൻെറ ക്ഷേമത്തിനും പട്ടികവ൪ഗ വകുപ്പിനും വേണ്ടി ഓരോപദ്ധതിയും അഹാഡ്സ് കൊടുത്തിരുന്നു.
വയനാട് പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ അഹാഡ്സിലെ ജീവനക്കാരെ നിലനി൪ത്തുന്നതിന് ധനവകുപ്പിൻെറയും മറ്റും എതി൪പ്പുകൾ ഉണ്ടായി. എങ്കിലും പാലക്കാട്ടെയും പട്ടികവ൪ഗക്ഷേമത്തിൻെറയും പദ്ധതികൾക്ക് അനുവാദം ലഭിച്ചതിനാൽ ആവശ്യമുള്ള ജീവനക്കാരെ നിലനി൪ത്തും. പ്രത്യേക പദ്ധതികൾ ലഭിക്കുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ അഹാഡ്സിന് കഴിയുന്ന രീതിയിൽ 12 ജീവനക്കാരെയും തുടരാൻ അനുവാദം കൊടുത്തിട്ടുണ്ട്.
ഇപ്പോൾ പ്രത്യേക പദ്ധതികൾ ഇല്ലാത്തതിനാലാണ് മുഴുവൻ സമയപ്രോഗ്രാം ഡയറക്ട൪ വേണ്ടെന്ന് തീരുമാനിച്ചത്. പാലക്കാട് കലക്ട൪ക്ക് അഹാഡ്സ് ഡയറക്ടറുടെ ചുമതല നൽകിയിട്ടുണ്ട്. പദ്ധതി ലഭിക്കുകയാണെങ്കിൽ ഇപ്പോഴുള്ള ജീവനക്കാ൪ക്ക് തുട൪ന്നും ജോലി നൽകാൻ തയാറാണെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
