പത്മപാലം: വായ്പ റദ്ദാക്കിയ നടപടി ലോകബാങ്ക് പുന$പരിശോധിക്കണം -ബംഗ്ളാദേശ്
text_fieldsധാക്ക: തങ്ങളുടെ പത്മപാലം പദ്ധതിക്ക് പ്രഖ്യാപിച്ചിരുന്ന 120 കോടി ഡോള൪ സഹായം റദ്ദാക്കിയ നടപടി പുന$പരിശോധിക്കണമെന്ന് ബംഗ്ളാദേശ് സ൪ക്കാ൪ ലോകബാങ്കിനോട് ആവശ്യപ്പെട്ടു. പത്മ പദ്ധതിയിൽ വൻഅഴിമതി നടന്നുവെന്ന ലോകബാങ്കിൻെറ കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്ന് ബംഗ്ളാദേശ് ധനമന്ത്രി എ.എം.എ മുഹിത് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഏറ്റെടുത്തത് ഉൾപ്പെടെ പദ്ധതിക്കുവേണ്ടി ഇതുവരെ നടത്തിയ എല്ലാ പ്രവ൪ത്തനങ്ങളും സുതാര്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വായ്പ റദ്ദാക്കിയ നടപടി പിൻവലിപ്പിക്കാനായി ലോകബാങ്കിലെ ബംഗ്ളാദേശ് പ്രതിനിധി ശ്രമം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
209.3 കോടി ഡോളറിൻെറ പദ്ധതിയിൽ വൻഅഴിമതി നടന്നുവെന്നാരോപിച്ചാണ് വായ്പ റദ്ദാക്കാൻ ലോകബാങ്ക് തീരുമാനിച്ചത്.
പത്മനദിക്ക് കുറുകെ ആറ് കീ.മി റോഡ്, റെയിൽ പാലം നി൪മിക്കുകയാണ് പദ്ധതി. ബംഗ്ളാദേശിലെ അവികസിത മേഖലയായ തെക്കൻ പ്രദേശവും തലസ്ഥാനമായ ധാക്കയും പ്രധാന തുറമുഖനഗരമായ ചിറ്റഗോങ്ങും തമ്മിൽ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
