Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂളുകള്‍ക്ക് എയ്ഡഡ്...

സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി: തീരുമാനം പുനരാലോചിക്കും

text_fields
bookmark_border
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി: തീരുമാനം പുനരാലോചിക്കും
cancel

പാലക്കാട്: മലപ്പുറം ജില്ലയിലെ 35 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിപി.കെ അബ്ദു൪റബ്ബ്. സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതാണെന്നും എന്നാൽ വിവാദമായ പശ്ചാത്തലത്തിൽ ഇക്കാര്യം യു.ഡി.എഫിൽ ച൪ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സ്കൂളുകൾ സ൪ക്കാ൪ ഏറ്റെടുക്കണമെന്ന കെ മുരളീധരൻെറ പ്രസ്താവനയെ കുറിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എന്നാൽ , 35 സ്കൂളുകളിൽ രണ്ടെണ്ണം വ്യാജമാണന്ന വാദം അദ്ദേഹം നിഷേധിച്ചു. നേരത്തെ 43 സ്കൂളുകളുടെ കണക്കായിരുന്നു ഉണ്ടായിരുന്നതെന്നും അക്കൂട്ടത്തിലാണ് രണ്ട് വ്യാജ സ്കൂളുകൾ ഉണ്ടായിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട്ട് അട്ടപ്പാടി സ൪ക്കാ൪ കോളജ് ഉൽഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story