ഗുരുവായൂ൪: ഈശ്വരനില്ളെന്ന് പറഞ്ഞ് നടന്നതാണ് ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വള൪ച്ചക്ക് വിഘാതമായതെന്ന് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ. ഗുരുവായൂ൪ ടൗൺഹാളിൽ കെ.ദാമോദരൻ ശതാബ്ദി ആഘോഷത്തിൻെറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈശ്വരൻ ഉണ്ട് എന്നും, അത് നിങ്ങളെ ആരൊക്കെയോ വിശ്വസിപ്പിച്ച ഇക്കാണുന്ന ഈശ്വരനല്ളെന്നും, യഥാ൪ഥ ഈശ്വരന് ചൂഷണ സംവിധാനങ്ങളിൽ താൽപര്യമില്ലായെന്നും ധരിപ്പിച്ച് സാധാരണക്കാരിൽ പരിണാമത്തിൻെറ മാറ്റം വിതക്കുകയാണ് കമ്യൂണിസ്റ്റുകൾ ചെയ്യേണ്ടിയിരുന്നു.
എന്നാൽ ഇതൊന്നും ചെയ്യാതെ വിശ്വാസങ്ങളെ പൂ൪ണമായി നിഷേധിച്ചത് പരാജയകാരണങ്ങളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സൈദ്ധാന്തികൻ എന്ന നിലയിൽ ഇ.എം.എസിനെക്കാൾ മുന്നിലാവേണ്ടയാളായിരുന്നു കെ.ദാമോദരനെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. എന്നാൽ മുമ്പേ പറന്ന പക്ഷിയായ ദാമോദരൻ നി൪ഭാഗ്യവശാൽ പ്രവ൪ത്തക൪ക്കിടയിൽ ഒറ്റപ്പെട്ടു. കെ.ദാമോദരൻെറ രാഷ്ട്രീയ ദ൪ശനത്തെക്കുറിച്ച് മുൻ മന്ത്രി ബിനോയ് വിശ്വം സംസാരിച്ചു. ഇ.എം.സതീശൻ, കെ.കെ.സുധീരൻ, കെ.എ.ജേക്കബ് എന്നിവ൪ സംസാരിച്ചു.
കെ.ദാമോദരൻ സ്മാരക പുരസ്കാരം അഡ്വ.ഇ.രാജന് സമ്മാനിച്ചു.
രാവിലെ നടന്ന ചടങ്ങ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എൻ.ജയദേവൻ അധ്യക്ഷത വഹിച്ചു.
വ൪ഗ സമരവും മാനവികതയും കൂട്ടിയിണക്കിയ ചിന്തകനായിരുന്നു കെ.ദാമോദരനെന്ന് പ്രഭാഷണം നടത്തിയ മുൻ മന്ത്രി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ "കെ.ദാമോദരൻെറ ദാ൪ശനിക ലോകം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എം.എൽ.എമാരായ വി.എസ്.സുനിൽകുമാ൪, ഗീത ഗോപി, സംഘാടക സമിതി ചെയ൪മാൻ കെ.കെ.വത്സരാജ്, സി.ഗംഗാധരൻ എന്നിവ൪ സംസാരിച്ചു.
പി.ഭാസ്കരൻ ഫൗണ്ടേഷൻെറ പാടിപ്പതിഞ്ഞ പാട്ടുകളുടെ അവതരണവും കൃഷ്ണപ്രസാദും സംഘത്തിൻെറ തായമ്പകയും അരങ്ങേറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2012 2:01 PM GMT Updated On
date_range 2012-07-02T19:31:27+05:30ഈശ്വരനില്ളെന്ന് പറഞ്ഞത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് വിഘാതമായി -സി.രാധാകൃഷ്ണന്‍
text_fieldsNext Story