അങ്കമാലി- എരുമേലി റെയില്‍പാത തിരുവനന്തപുരം വരെ നീട്ടാന്‍ നടപടി-എം.പി
text_fieldsകാഞ്ഞിരപ്പള്ളി : മലയോര റയിൽപ്പാതയായ അങ്കമാലി- എരുമേലി ലൈൻ തിരുവനന്തപുരം വരെ നീട്ടാനുള്ള നടപടി ക്രമങ്ങൾ പൂ൪ത്തീകരിച്ചുവരികയാണെന്ന് ആൻേറാ ആൻറണി എം.പി പറഞ്ഞു. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച റെയിൽവേ ടിക്കറ്റ് ബുക്കിങ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി അയ്യപ്പഭക്ത൪ എത്തുന്ന എരുമേലിയിലും ഇത്തരം കേന്ദ്രം ആരംഭിക്കാനുള്ള നി൪ദേശം റെയിൽവേ മന്ത്രാലയത്തിന് സമ൪പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ.എൻ. ജയരാജ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജ൪ രാജേഷ് അഗ൪വാൾ ആദ്യ ടിക്കറ്റ് വിതരണം ചെയ്തു. പരിവ൪ത്തിത ക്രൈസ്തവ വികസന കോ൪പറേഷൻ ചെയ൪മാൻ ഷിൻഫ് പീറ്റ൪ ,ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് നൗഷാദ് ഇല്ലിക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.എ. സലിം, മറിയാമ്മ ജോസഫ്, ടി.കെ സുരേഷ് കുമാ൪, അനിത ഷാജി, പഞ്ചായത്ത് പ്രസിഡൻറുമാരായ ബേബി വട്ടക്കാട്ട്, എം.എൻ. അപ്പുക്കുട്ടൻ, വി.എം. ജോസഫ്, സോമി വ൪ഗീസ്, ജോസഫ് ജോ൪ജ്, ശശികല നായ൪, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ സാജൻ കുന്നത്ത്, ബി. ജയചന്ദ്രൻ, വിജയമ്മ സാബു, കോൺഗ്രസ് ബ്ളോക് പ്രസിഡൻറ് പ്രഫ.പി.ജെ. വ൪ക്കി, പി.സതീശ്ചന്ദ്രൻ നായ൪, അബ്ദുൽ കരീം മുസ്ലിയാ൪, അഡ്വ.പി.എ. ഷമീ൪ എന്നിവ൪ സംസാരിച്ചു.