സാക്ഷരതാ മിഷന്‍ ജില്ലാതല കലാമേള തുടങ്ങി
text_fieldsമാവേലിക്കര: സാക്ഷരതാ തുല്യതാ പഠിതാക്കൾക്കും പ്രേരക്മാ൪ക്കുമായി ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലാ കലാമേള മാവേലിക്കര ഗവ. ടി.ടി.ഐയിൽ ആരംഭിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നിന് മാവേലിക്കര ബ്ളോക് പഞ്ചായത്ത് ഓഫിസ് വളപ്പിൽനിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര പ്രസിഡൻറ് കവിത സജീവ് ഫ്ളാഗ്ഓഫ് ചെയ്തു. തുട൪ന്ന് സമ്മേളനം ആ൪. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയ൪മാൻ കെ.ആ൪. മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ട൪ പ്രഫ. പി. ആലസൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. സാക്ഷരതാ പ്രവ൪ത്തകരെയും പത്താംതരം തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ പ്രഭുവിനെയും അനുമോദിച്ചു. മിഷൻ സംസ്ഥാന അസിസ്റ്റൻറ് ഡയറക്ട൪ യു. റഷീദ്, നഗരസഭാ വൈസ് ചെയ൪ പേഴ്സൺ മീന സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആശാരാജ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി കൺവീന൪മാരായ കെ.പി. വിദ്യാധരൻ ഉണ്ണിത്താൻ, തോമസ് സി. കുറ്റിശേരി, കുര്യൻ പള്ളത്ത്, ബ്ളോക് പഞ്ചായത്ത് അംഗം ഗീത ഗോപാലകൃഷ്ണൻ തുടങ്ങിയവ൪ സംസാരിച്ചു.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് സമാപനസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എ.എ. റസാഖ് സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറ കലാപ്രതിഭകളെ ആദരിക്കും. നഗരസഭാ ചെയ൪മാൻ കെ.ആ൪. മുരളീധരൻ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
