തീരദേശത്തെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം -ജില്ലാ വികസന സമിതി
text_fieldsമലപ്പുറം: തീരദേശങ്ങളിലെ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം എന്നിവക്ക് മുൻഗണന നൽകണമെന്ന് ജില്ലാ കലക്ട൪ എം.സി. മോഹൻദാസിൻെറ അധ്യക്ഷതയിൽ കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേ൪ന്ന ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്ളസ്ടു കഴിഞ്ഞാൽ പഠനം തുടരാൻ കഴിയാത്തതിന് പരിഹാരമായി താനൂരിൽ ഗവ.ആ൪ട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ അവതരിപ്പിച്ചു. കേന്ദ്ര സ൪ക്കാറിൻെറ ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന മൾട്ടി സെക്ടറൽ ഡെവലപ്മെൻറ് പ്രോഗ്രാം (എം.എസ്.ഡി.പി) പദ്ധതിയിൽ ജില്ലയെ ഉൾപ്പെടുത്തണമെന്നതാണ് യോഗം ഉന്നയിച്ച മറ്റൊരു ആവശ്യം. കേന്ദ്രമന്ത്രി ഇ. അഹമ്മദിൻെറ പ്രതിനിധി സലീം കുരുവമ്പലമാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
അഞ്ചുടി, ചീരാൻ കടപ്പുറം, പുതിയ കടപ്പുറം എന്നിവിടങ്ങളിലെ മേൽപ്പാല നി൪മാണം ത്വരിതപ്പെടുത്താനും മത്സ്യത്തൊഴിലാളികളുടെ ഭവന നി൪മാണവുമായി ബന്ധപ്പെട്ട തുട൪നടപടികൾ സംബന്ധിച്ച് വിശദ റിപ്പോ൪ട്ട് നൽകാനും അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ നി൪ദേശിച്ചു.
പ്ളസ്ടു പരീക്ഷയിൽ ജില്ല ഉന്നത വിജയം കൈവരിച്ച സാഹചര്യത്തിൽ എല്ലാ കോളജുകളിലും പുതിയ ബാച്ചുകളോ കോഴ്സുകളോ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി ആര്യാടൻ മുഹമ്മദിൻെറ പ്രതിനിധി വി.എ. കരീം അവതരിപ്പിച്ചു.
ഐ.ടി.ഡി.പിയുടെ കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ യോഗം ച൪ച്ച ചെയ്തു. നിലവിൽ പത്ത് ഹോസ്റ്റലുകളിലും ഒഴിവുള്ള വാ൪ഡൻ തസ്തികയിൽ താൽക്കാലികമായാണ് ജീവനക്കാരെ നിയമിക്കുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ യോഗം തീരുമാനിച്ചു. മഞ്ചേരി, നറുകര വില്ളേജുകളിൽ ഫെയ൪വാല്യു കൂടുതലാണെന്ന പരാതിക്ക് പരിഹാരം കാണാൻ പ്രത്യേക അദാലത്ത് നടത്തുമെന്നും കലക്ട൪ അറിയിച്ചു.
പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പെട്ടതിനത്തെുട൪ന്ന് കണ്ടുകെട്ടിയ വാഹനങ്ങൾ ലേലം ചെയ്യാൻ നടപടി സ്വീകരിക്കാൻ കലക്ട൪ നി൪ദേശിച്ചു. പക൪ച്ചവ്യാധികൾ പടരുന്ന സാഹചര്യം തടയുന്നതിൻെറ ഭാഗമായി ജില്ലാ-താലൂക്ക് ആശുപത്രികളിൽ രാത്രി എട്ടുവരെ ലാബുകൾ പ്രവ൪ത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ കെ. സക്കീന അറിയിച്ചു.
കൃഷി അസിസ്റ്റൻറുമാരുടെ 150 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്തതായി പ്രിൻസിപ്പൽ കൃഷി ഓഫിസ൪ അറിയിച്ചു. എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് മുഖേന വി.ഇ.ഒമാരെ നിയമിക്കാനും തീരുമാനമായി.
എം.എൽ.എമാരായ എം. ഉമ്മ൪, ടി.എ. അഹമ്മദ്കബീ൪, മുഹമ്മദുണ്ണി ഹാജി, പി. ഉബൈദുല്ല, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധി എ.കെ. മുഹമ്മദ് മുസ്തഫ, മന്ത്രി പി.കെ. അബ്ദുറബിൻെറ പ്രതിനിധി കെ.കെ. നഹ, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി കെ. സിറാജുദ്ദീൻ, മന്ത്രി എ.പി. അനിൽകുമാറിൻെറ പ്രതിനിധി കെ.സി. കുഞ്ഞുമുഹമ്മദ്, എ.ഡി.എം എൻ.കെ. ആൻറണി, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ. മുഹമ്മദലി, ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
