അജ്ഞാതകേന്ദ്രത്തില്‍ കഴിയുന്ന ഫസീഹിനെ തേടി സി.ബി.ഐ സൗദിയിലേക്ക്
text_fieldsന്യൂദൽഹി: സൗദിഅറേബ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിൽ തടവിലിട്ട ബിഹാ൪ സ്വദേശി ഫസീഹ് മഹ്മൂദിനെ തേടി സി.ബി.ഐ സംഘം സൗദിയിലേക്ക് പോയേക്കും. ഇയാളെ സൗദിയിൽ നിന്നും ഇന്ത്യക്ക് കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ച൪ച്ച ചെയ്യാനാണ് ഇന്ത്യൻ അധികൃത൪ സിബിഐ സംഘത്തെ· സൗദിയിലേക്ക് അയക്കുന്നത്. കോടതി നി൪ശേദിച്ചിട്ടും ഹാജരാക്കിയിട്ടില്ലാത്ത ഫസീഹിൻെറ കസ്റ്റഡി ‘നിയമവിധേയ’മാക്കാൻ ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നതായുള്ള റിപ്പോ൪ട്ടുകൾക്കിടെയാണ് പുതിയ വാ൪ത്ത.
നേരത്തെ, കസ്റ്റഡി ‘നിയമവിധേയ’മാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഇൻറ൪പോളിനെക്കൊണ്ട് റെഡ്കോ൪ണ൪ നോട്ടീസ് പുറപ്പെടുവിക്കുകയും സൗദി അറേബ്യയിൽനിന്ന് ഫസീഹിനെ ‘നിയമപരമായി’ ഇന്ത്യക്ക് കൈമാറാനുള്ള നോട്ടീസിറക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഫസീഹിനെ തേടിക്കൊണ്ട് സി.ബി.ഐ സംഘം സൗദിയിലേക്ക് പോവാനൊരുങ്ങുന്നത്. എന്നാൽ മെയ് 13 ന് കസ്റ്റഡിയിലെടുത്ത ഇയാൾ എവിടെയുണ്ടെന്ന് വ്യക്തമാക്കാൻ അധികൃത൪ ഇതുവരെയും തയ്യാറായിട്ടില്ല.
സൗദിയിൽ ഭാര്യയോടൊപ്പം താമസിച്ചുവരികയായിരുന്ന ഫസീഹിനെ മെയ് 13നാണ് സൗദി രഹസ്യാന്വേഷണ വിഭാഗത്തിലെന്ന് പറഞ്ഞെത്തിയവ൪ അറസ്റ്റുചെയ്തത്. ഇന്ത്യൻ സ൪ക്കാ൪ ഫസീഹിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണെന്നും ഏതൊക്കെയോ കുറ്റങ്ങളുണ്ടെന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്തുകുറ്റമാണ് തൻെറ പേരിൽ ചുമത്തുന്നതെന്ന് ഫസീഹ് ചോദിച്ചപ്പോൾ ഇതൊന്നും തങ്ങൾക്കറിയില്ളെന്നും രണ്ട് സ൪ക്കാറുകൾക്കിടയിലുള്ള കാര്യമാണെന്നുമായിരുന്നു വന്നവരുടെ മറുപടി.
എന്നാൽ പിന്നീട് ഇന്ത്യയിലും സൗദിയിലും ഫസീഹിനെ കുറിച്ച് നിരന്തരം അന്വേഷിച്ചെങ്കിലും എവിടെയും ഇല്ലെന്ന വിവരമാണ് ഭാര്യ നിഖാത് പ൪വീണിന് ലഭിച്ചത്. തുട൪ന്ന് അവ൪ സുപ്രീംകാടതിയെ സമീപിച്ചു. ഫസീഹിനെ ഹാജരാക്കാൻ കോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും തങ്ങൾക്കറിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിൻെറയും മറുപടി. തുട൪ന്നാണ് ‘നിയമവിധേയ’മാക്കാനുള്ള നടപപടി.
ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനത്തിലും 2010 ൽ ദൽഹി ജുമാമസ്ജിദിനടുത്ത് നടന്ന വെടിവെപ്പിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
