സീതിഹാജി ഫുട്ബാള്‍ : വണ്ടൂരും ഏറനാടും ഫൈനലില്‍
text_fieldsജിദ്ദ: ജിദ്ദയിലെ ഫുട്ബാൾപ്രേമികളുടെ പ്രവചനം പോലെ വണ്ടൂരും ഏറനാടും സീതിഹാജി ഫുട്ബാൾ ടൂ൪ണമെൻറിൻെറ ഫൈനലിൽ ഏറ്റുമുട്ടും. സെമിഫൈനൽ മൽസരത്തിൽ മഞ്ചേരിയെ സഡൻഡത്തിലൂടെ തോൽപിച്ചാണ് വണ്ടൂ൪ ഫൈനലിലത്തെിയത്. ആദ്യാവസാനം ആവേശം നിറഞ്ഞ മൽസരമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. കളി തുടങ്ങി ആദ്യമിനുട്ടിൽ തന്നെ മഞ്ചേരിയുടെ ഗോൾവല ചലിപ്പിച്ചു വണ്ടൂ൪ ഞെട്ടിച്ചെങ്കിലും ഉണ൪ന്നു കളിച്ച മഞ്ചേരി ഉടൻതന്നെ ഗോൾ മടക്കി. രണ്ടാം പകുതിയിലും ആദ്യം ഗോൾ അടിച്ചു വണ്ടൂ൪ ടീം മുന്നിലത്തെിയെങ്കിലും തോൽവി വഴങ്ങാൻ തയാറാവാതെ മഞ്ചേരി ഗോൾമടക്കി മൽസരം സമനിലയിലാക്കി. നിശ്ചിതസമയത്ത് മൽസരം സമനിലയിൽ പിരിഞ്ഞതിനെതുട൪ന്ന് ടൈബ്രേക്കറിലൂടെ വിജയികളെ കണ്ടത്തൊൻ ശ്രമിച്ചെങ്കിലും ഇരുടീമുകളും നാലു ഗോളുകൾ വീതം നേടിയതിനാൽ ടൈബ്രേക്കറിലും വിജയികളെ കണ്ടത്തൊൻ കഴിഞ്ഞില്ല. തുട൪ന്ന് സഡൻഡത്തിലാണ് വണ്ടൂ൪ വിജയികളായത്. വണ്ടൂരിനു വേണ്ടി നാണി, വിച്ചാപ്പു എന്നിവരാണ് ഗോൾ നേടിയത്.
മഞ്ചേരിയുടെ രണ്ട് ഗോളുകളും നിസാ൪ സ്കോ൪ ചെയ്തു. നിസാറാണ് മാൻ ഓഫ് ദി മാച്ച്. രണ്ടാം സെമിയിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വള്ളിക്കുന്നിനെ തോൽപിച്ചാണ് ഏറനാട് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും മുഹമ്മദുണ്ണിയാണ് ഏറനാടിൻെറ വിജയഗോൾ നേടിയത്. മുഹമ്മദുണ്ണിയെ മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു. ടി.എം.എ റഊഫ്, മുഹമ്മദുണ്ണി ഒളകര, ടി.പി ശുഐബ്, സഹൽ തങ്ങൾ എന്നിവ൪ ആദ്യമൽസരത്തിലും അഹമ്മദ് പാളയാട്ട്, കലാം ഹാജി മുതുവല്ലൂ൪, വി.പി ഹിഫ്സുറഹ്മാൻ, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി എന്നിവ൪ രണ്ടാം മൽസരത്തിലും കളിക്കാരുമായി പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
