കെ.ഐ.ജി മദ്രസ: പ്രൈമറി പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഫ൪വാനിയ, ഫഹാഹീൽ, അബ്ബാസിയ, സാൽമിയ എന്നിവിടങ്ങളിൽ പ്രവ൪ത്തിക്കുന്ന മദ്രസകളിലെ ഏഴാം ക്ളാസ് വിദ്യാ൪ഥികൾക്കായി നടത്തിയ (പ്രൈമറി തലം) പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ സാൽമിയ മദ്രസയിലെ മുഹമ്മദ് ബാസിൽ ഹബീബ് 555 മാ൪ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഫ൪വാനിയ അൽ മദ്രസത്തുൽ ഇസ്ലാമിയയിലെ ഷഫീഖ് ഉമ്മറി (547 മാ൪ക്ക്)നാണ് രണ്ടാം റാങ്ക്. 543 മാ൪ക്ക് വീതം നേടി ഫ൪വാനിയ മദ്രസയിലെ അഫ്റ അഷ്റഫ്, നൗറീൻ നാസറുദ്ദീൻ എന്നിവ൪ മൂന്നാം റാങ്ക് പങ്കിട്ടു. അധ്യയന വ൪ഷം പ്രൈമറി തലത്തിൽ പൊതുപരീക്ഷ എഴുതിയ 31പേരും ഉയ൪ന്ന മാ൪ക്കോടെ വിജയിച്ചു. ഇതിൽ 11പേ൪ക്ക് ഡിസ്റ്റിങ്ഷനും ഒമ്പത് പേ൪ക്ക് ഫസ്റ്റ് ക്ളാസും ലഭിച്ചു. എട്ട് പേ൪ക്ക് സെക്കൻറ് ക്ളാസും നാലുപേ൪ക്ക് തേ൪ഡ് ക്ളാസുമാണ് ലഭിച്ചത്. ഏഴാം ക്ളാസിലെ പൊതുപരീക്ഷ ഫലം http://www.kigkuwait.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
