കസ്റ്റഡിയിലുള്ളവരെ വിട്ടയക്കാന്‍ ബിദൂനികളുടെ പ്രകടനം
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച തൈമയിൽ റാലി സംഘടിച്ചതിന് പിടിയിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വീണ്ടും ബിദൂനികൾ സ്ഥലത്ത് പ്രകടനം നടത്തി.
ജുമുഅ നമസ്കാരാനന്തരം സ്ഥലത്തെ ഒരു പള്ളിക്കുമുമ്പിലാണ് 20 ഓളം വരുന്ന ബിദൂനി വിഭാഗം പ്രകടനം നടത്തിയത്. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ സംഘടിക്കുന്നതിന് മുമ്പേ സുരക്ഷാ വിഭാഗം ജനത്തെ പരിച്ചുവിട്ടതിനാൽ സംഘ൪ഷാവസ്ഥ ഒഴിവാകുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പൗരത്വവും തൊഴിലിലും വിദ്യാഭ്യാസത്തിലുമുൾപ്പെടെ അവസര സമത്വവും ആവശ്യപ്പെട്ട് ബിദൂനി വിഭാഗം തൈമയിൽ പ്രകടനം നടത്തിവരികയായിരുന്നു. തുടക്കത്തിൽ സമാധാനപരമായ നിലയിൽ ആരംഭിച്ച പ്രകടനം പിന്നീട് പൊലീസിനെ അക്രമിക്കുന്ന തരത്തിലുള്ള സംഘ൪ഷാവസ്ഥയിലേക്ക് മാറിയപ്പോൾ ആളുകൾ സംഘടിക്കുന്നത്അധികൃത൪ പാടെ നിരോധിച്ചു. എന്നാൽ നിരോധം വിലവെക്കാതെ പ്രകടനം നടത്തിയതിനാണ് കഴിഞ്ഞ ആഴ്ച ചിലരെ പൊലീസ് അറസ്റ്റുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
