ജനഹിതം അറിയാന്‍ സര്‍ക്കാര്‍ എസ്.എം.എസ് സര്‍വേ നടത്തുന്നു
text_fieldsകോഴിക്കോട്: സംസ്ഥാന സ൪ക്കാറിൻെറ വിവിധ പദ്ധതികളോടും നയങ്ങളോടും തീരുമാനങ്ങളോടും ജനങ്ങളുടെ പ്രതികരണം അറിയുന്നതിന് അഭിപ്രായ സ൪വേയും എസ്.എം.എസ് സ൪വേയും നടത്തുന്നു. വിവര-പൊതുജന സമ്പ൪ക്ക വകുപ്പിൻെറ മേൽനോട്ടത്തിൽ നടത്തുന്ന രണ്ടു സ൪വേകളും ഉടൻ ആരംഭിക്കുമെന്ന് വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
എസ്.എം.എസ് സ൪വേ ഈ മാസം തന്നെ ആരംഭിക്കും. ജനങ്ങളിൽനിന്ന് നേരിട്ടുചെന്ന് അഭിപ്രായം ചോദിച്ചറിയുന്ന അഭിപ്രായ സ൪വേക്ക് പുറമെ നിന്നുള്ള ഏജൻസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
സ൪ക്കാ൪ പദ്ധതികളെയും നയങ്ങളെയും പറ്റി ജനപ്രതികരണം അറിയേണ്ട കാര്യങ്ങൾ അതെ/അല്ല എന്ന ഉത്തരം നൽകാനാവും വിധം ചോദ്യരൂപത്തിലാക്കി പ്രസിദ്ധപ്പെടുത്തുകയാണ് എസ്.എം.എസ് സ൪വേയിൽ ചെയ്യുക. പത്രങ്ങളിലും ടെലിവിഷനുകളിലും വെബ്സൈറ്റുകളിലും ചോദ്യം പ്രസിദ്ധീകരിക്കും. സ൪ക്കാ൪ നിലപാടിനോട് യോജിപ്പുള്ളവ൪ Y എന്നും വിയോജിപ്പുള്ളവ൪ N എന്നും ടൈപ് ചെയ്ത് ബി.എസ്.എൻ.എൽ നമ്പറായ 537352 ലേക്കാണ് മൊബൈൽ ഫോണിൽനിന്ന് എസ്.എം.എസ് ചെയ്യേണ്ടത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് സ൪ക്കാ൪ തലത്തിൽ എസ്.എം.എസ് വഴി ജനഹിതം അറിയുന്നത്. പ്രതികരണങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും സ൪ക്കാറിന് രഹസ്യമായി റിപ്പോ൪ട്ട് ചെയ്യും. തിരുവനന്തപുരത്തെ വിവര-പൊതുജന സമ്പ൪ക്ക ഡയറക്ടറേറ്റിലെ സ്ക്രൂട്ടിനി വിഭാഗത്തിനാണ് ഇതിൻെറ ചുമതല. വളരെ വേഗത്തിലും അധികചെലവില്ലാതെയും ജനാഭിപ്രായം അറിയാമെന്നതാണ് ഈ രീതിയുടെ ഗുണം. അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിക്ക് ഒരു രൂപമുതൽ രണ്ടു രൂപ വരെ ചെലവ് വരുന്ന പദ്ധതി നടപ്പാക്കാൻ സ൪ക്കാറിന് പ്രത്യേക സാമ്പത്തിക ബാധ്യത വരുന്നില്ല. ഇതിനായി വകുപ്പിൻെറ വെബ്സൈറ്റിൽ ആവശ്യമായ ക്രമീകരണം വരുത്താൻ സി-ഡിറ്റിനെ ചുമതലപ്പെടുത്തി. മാസത്തിൽ ഒന്ന് എന്നതോതിലാണ് എസ്.എം.എസ് സ൪വേ നടത്താൻ ഉദ്ദേശിക്കുന്നത്. എന്നാൽ, ആവശ്യമായ ഘട്ടങ്ങളിൽ ഇതിൻെറ എണ്ണം കൂട്ടും. ഐ.ടി മിഷൻ ഇതുസംബന്ധിച്ച് സമ൪പ്പിച്ച പദ്ധതി രൂപരേഖ സ൪ക്കാ൪ അംഗീകരിക്കുകയായിരുന്നു.
ജനങ്ങളിൽ നിന്ന് നേരിട്ടുചെന്ന് അഭിപ്രായം ചോദിച്ചറിയുന്ന സ൪വേ നടത്തുന്നതിന് ഏജൻസികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിങ് ഇപ്പോൾ നടക്കുകയാണ്. ഓരോ ജില്ലയിൽനിന്നും സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട ചുരുങ്ങിയത് നൂറുപേരിൽനിന്ന് അഭിപ്രായം ശേഖരിച്ചാകും ജനഹിതം അറിയുക. ആറുമാസത്തിലൊരിക്കൽ ഈ രീതിയിൽ സ൪വേ നടത്താനാണ് പരിപാടി. രാജ്യത്തെ പ്രമുഖരായ നിരവധി സ൪വേ ഏജൻസികൾ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
