കളമശേരി: മുട്ടാ൪ പുഴയിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോ൪ഡ് നോട്ടീസ് നൽകി. സൗത് കളമശേരി മേജ൪ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ അജയ് അസറ്റ്ലീൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ഡിസംബറിലും കമ്പനിക്കെതിരെ നോട്ടീസ് നൽകിയെന്ന് സീനിയ൪ എൻവയൺമെൻറൽ എൻജിനീയ൪ ഫറൂഖ് സേട്ട് പറഞ്ഞു.
കാത്സ്യം കാ൪ബണൈഡിൽ നിന്ന് അസറ്റ്ലിൻ ഗ്യാസ് ഉൽപ്പാദിപ്പിച്ചതിന് ശേഷമുള്ള മാലിന്യമാണ് മുട്ടാ൪ പുഴയിലേക്ക് തള്ളിയത്. ഇതിനെതിരെ നാട്ടുകാരുടെയും കൗൺസില൪മാരുടെയും പ്രതിഷേധം ശക്തമായതിനെ തുട൪ന്നാണ് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ നടപടി. അതേസമയം പ്രതിഷേധം ശക്തമായ വ്യാഴാഴ്ച മൂന്ന് ദിവസത്തിനകം പുഴയിൽ തള്ളിയ മാലിന്യം കോരിയെടുത്ത് അമ്പലമേട് മാലിന്യ സംസ്കരണ പ്ളാൻറിൽ എത്തിക്കണമെന്നും കമ്പനി പരിസരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പുഴയിലേക്ക് ഒഴുകി എത്താതിരിക്കാൻ തടയണ നി൪മിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോ൪ഡ് ക൪ശന നി൪ദേശം നൽകിയിരുന്നു. എന്നാൽ,മാലിന്യം നീക്കാൻ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2012 12:29 PM GMT Updated On
date_range 2012-06-30T17:59:59+05:30പുഴയില്‍ മാലിന്യം ഒഴുക്കിയ കമ്പനി പൂട്ടാന്‍ നോട്ടീസ്
text_fieldsNext Story