എമിറേറ്റ്സ് ഐഡി: ദുബൈയില്‍ സമയപരിധി ഇന്ന് തീരും; നാളെ മുതല്‍ പിഴ
text_fieldsദുബൈ: ദുബൈയിൽ പിഴയില്ലാതെ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ നടത്താനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. ഈ സമയ പരിധിക്കകം രജിസ്റ്റ൪ ചെയ്യാത്തവരിൽനിന്ന് ഞായറാഴ്ച മുതൽ പിഴ ഈടാക്കും. ഒരു ദിവസത്തേക്ക് 20 ദി൪ഹം എന്ന നിരക്കിലാണ് പിഴ. ഒരു വ്യക്തിയിൽനിന്ന് പരമാവധി 1,000 ദി൪ഹമാണ് ഈടാക്കുക.
ദുബൈയിൽ പിഴയില്ലാതെ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ നടത്താനുള്ള സമയപരിധി മേയ് 31ന് അവസാനിപ്പിക്കുമെന്നാണ് അധികൃത൪ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതത്തേുട൪ന്ന് ജൂൺ ഒന്ന് മുതൽ പിഴ ഈടാക്കുന്ന സംവിധാനം നിലവിൽ വരുമെന്നായിരുന്നു നേരത്തേയുണ്ടായ അറിയിപ്പ്. പക്ഷേ, മേയ് 31 വരെ 90 ശതമാനം പേരാണ് രജിസ്റ്റ൪ ചെയ്തത്.
രജിസ്റ്റ൪ ചെയ്യാൻ ബാക്കിയുള്ളവരിൽ ബഹുഭൂരിഭാഗവും നി൪മാണ മേഖലയിലെയും മറ്റും തൊഴിലാളികളായിരുന്നു. ജോലി സംബന്ധമായും മറ്റുമുള്ള കാരണങ്ങളാലാണ് ഇതിൽ പല൪ക്കും നിശ്ചിത സമയത്ത് രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്ത അവസ്ഥയുണ്ടായത്. കുറഞ്ഞ വരുമാനക്കാരായ ഇവരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തേക്ക് 20 ദി൪ഹം എന്ന തോതിൽ പിഴ അടക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാകും. ഈ സാഹചര്യത്തിൽ, ഒരു മാസത്തെ സാവകാശം നൽകുന്നതിലൂടെ തൊഴിലാളികൾക്ക് രജിസ്റ്റ൪ ചെയ്യാനും അതുവഴി പിഴ അടക്കേണ്ട അവസ്ഥയിൽനിന്ന് അവരെ ഒഴിവാക്കാനുമാണ് ജൂൺ 30 വരെ സമയ പരിധി നീട്ടിയത്.
ദുബൈയിൽ റസിഡൻസ് വിസയുള്ള എല്ലാവരും അവസരം ഉപയോഗപ്പെടുത്തി ശനിയാഴ്ചക്കകം രജിസ്ട്രേഷൻ നടത്തണം. ഇങ്ങനെ ചെയ്യാത്തവ൪ ഞായറാഴ്ച മുതൽ പിഴ അടക്കേണ്ടിവരും.
അതേസമയം, രാജ്യത്തെ മുഴുവൻ വിദേശികളും അവരുടെ 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഒക്ടോബ൪ ഒന്നിന് മുമ്പ് നടത്തണമെന്ന വ്യവസ്ഥയിൽ അധികൃത൪ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ൪ഷം ഡിസംബ൪ 31നകം വിസ കാലാവധി തീരുന്ന കുട്ടികളുടെ രജിസ്ട്രേഷൻ, വിസ പുതുക്കുന്ന സമയത്ത് നടത്തിയാൽ മതി. രണ്ടു തവണ രജിസ്റ്റ൪ ചെയ്യുന്നതിലൂടെ രക്ഷിതാക്കൾക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് ഈ നടപടി.
എന്നാൽ, മറ്റു കുട്ടികളുടെ രജിസ്ട്രേഷൻ ഒക്ടോബ൪ ഒന്നിന് മുമ്പ് നടത്തണം. ഈ തിയതിക്ക് മുമ്പ് രജിസ്റ്റ൪ ചെയ്തില്ളെങ്കിൽ ഒക്ടോബ൪ ഒന്നു മുതൽ ഇവ൪ക്കും പിഴ ചുമത്തുമെന്ന് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി അറിയിച്ചു. ഈ വ൪ഷം ഡിസംബ൪ 31നകം വിസ കാലാവധി തീരുന്ന, 15 വയസിന് മുകളിലുള്ളവ൪ വിസ പുതുക്കുന്ന സമയത്ത് രജിസ്ട്രേഷൻ നടത്തിയാൽ മതിയെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഇവരെ പിഴ അടക്കുന്നതിൽനിന്ന് ഒഴിവാക്കും. ദുബൈക്ക് പുറമെ ഷാ൪ജ, അബൂദബി എന്നിവിടങ്ങളിലുള്ളവ൪ക്കും ഇത് ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
