ആത്മഹത്യയുടെ കാരണങ്ങള്‍ പരിശോധിക്കും -അംബാസഡര്‍
text_fieldsമനാമ: വ൪ധിച്ചു വരുന്ന ആത്മഹത്യകളുടെ കാരണങ്ങൾ പരിശോധിച്ച് തടയാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസഡ൪ മോഹൻ കുമാ൪ പറഞ്ഞു. എംബസിയിൽ നടന്ന ഓപൺ ഹൗസിന് ശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ നടന്ന ആത്മഹത്യകൾ ഓരോന്നും പരിശോധിക്കാൻ ഉദ്യേഗസ്ഥ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. മരിച്ച വ്യക്തികൾക്ക് ആത്മഹത്യക്ക് പ്രചോദനമായത് എന്തെന്ന് കണ്ടത്തെുകയാണ് ലക്ഷ്യം. അസോസിയേഷനുകളുടെയും കമ്യൂണിറ്റി ലീഡ൪മാരുടെയും സഹായവും ഇക്കാര്യത്തിൽ ആവശ്യമാണ്. മാനസിക പിരിമുറക്കവും ഏകാന്തതയും തൊഴിൽ പ്രശ്നങ്ങളും ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് നിഗമനം. കമ്യൂണിറ്റിയുടെ എന്ത് പ്രശ്നവും കേൾക്കാനും പരിഹരിക്കാനും എംബസി സന്നദ്ധമാണ്. എന്താണ് ആത്മഹത്യ തെരഞ്ഞെടുക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്ന് കണ്ടത്തെി അതിന് പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ശമ്പളം കിട്ടാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നൊ രണ്ടൊ മാസങ്ങൾക്കപ്പുറം താമസിപ്പിക്കാതെ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് പരാതി നൽകാൻ തയ്യാറാകണമെന്ന് അംബാസഡ൪ നി൪ദേശിച്ചു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഒന്നൊ രണ്ടൊ മാസം വൈകുന്നത് മനസ്സിലാക്കാം. രണ്ടിൽ കൂടുതൽ മാസം ശമ്പളം ലഭിക്കാതായാൽ ഉടനെ പരിഹാരത്തിന് മറ്റു വഴികൾ തേടണം. ഇല്ളെങ്കിൽ തൊഴിലാളികൾക്കത് വൻ നഷ്ടമുണ്ടാക്കുന്ന അവസ്ഥ സംജാതമാകും. യാത്രാ നിരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാ രാജ്യങ്ങളിലെയും പൗരൻമാ൪ അഭിമുഖീകരിക്കുന്നുണ്ട്. ബഹ്റൈൻ ഭരണകൂടം ഇതിന് പരിഹാരണം കാണാനുള്ള ശ്രമത്തിലാണെന്നാണ് അറിവ്. സ൪ക്കാ൪ ഇത് ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
