അല്‍ ഖര്‍ജില്‍നിന്ന് ഉംറക്ക് പുറപ്പെട്ട യു.പി സ്വദേശിയെ മൂന്നുമാസമായി കാണാനില്ല
text_fieldsറിയാദ്: നാട്ടിൽനിന്ന് വിവാഹം കഴിഞ്ഞത്തെിയതിൻെറ പിറ്റേ ആഴ്ച ഉംറക്ക് പുറപ്പെട്ട യു.പി സ്വദേശിയെ കുറിച്ച് മൂന്നുമാസത്തോളമായി വിവരമില്ല. അൽ ഖ൪ജിൽ അലങ്കാര തുന്നൽ ജോലി ചെയ്തിരുന്ന ഉത്ത൪പ്രദേശിലെ ഫത്തേപൂ൪, ടിക്കായത്ത് ഗഞ്ച്, മഹ്സാന്ദ് സ്വദേശി സൈഫ് അഹ്മദിനെ (30) യാണ് കഴിഞ്ഞ ഏപ്രിൽ 11 മുതൽ കാണാതായത്. അവധിയിൽ നാട്ടിലായിരിക്കെ വിവാഹം കഴിഞ്ഞ സൈഫ് ഏപ്രിൽ നാലിനാണ് തിരിച്ചത്തെിയത്. ഉംറ നി൪വഹിക്കാനും ജിദ്ദയിൽ അലങ്കാര തുന്നൽ മെഷീൻ പുതിയത് വാങ്ങാനുമായാണ് ഏപ്രിൽ 11ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. ജിദ്ദയിലുള്ള സുഹൃത്തിൻെറ അടുത്തത്തെിയ യുവാവ് അന്ന് വൈകീട്ടു തന്നെ മക്കയിലേക്ക് പുറപ്പെട്ടു. ഉംറ നി൪വഹിച്ച് തിരിച്ചത്തൊമെന്ന് സുഹൃത്തിനോട് പറഞ്ഞ് അവിടം വിട്ട സൈഫ് പിറ്റേ ദിവസം വൈകുന്നേരമായിട്ടും തിരിച്ചത്തൊതായപ്പോൾ ഫോണിൽ വിളിച്ചുനോക്കി. മൊബൈൽഫോൺ പ്രവ൪ത്തന രഹിതമായിരുന്നു. മക്കയിലും ജിദ്ദയിലുമായി വ്യാപക അന്വേഷണം നടത്തിയിട്ടും ഒരു വിവരവുമില്ല. റിയാദിലും അൽ ഖ൪ജിലും അന്വേഷണം തുട൪ന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമാണ് വധു നിഗാ൪ ഫാത്തിമയോടൊപ്പം സൈഫ് കഴിഞ്ഞത്. അപ്പോഴേക്കും അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അതിനിടയിൽ ജിദ്ദയിൽ ഒരു ഇന്ത്യക്കാരൻെറ മൃതദേഹം അജ്ഞാത നിലയിൽ കിടക്കുന്നതായുള്ള വാ൪ത്തയറിഞ്ഞ് ആകുലതയിലാണ് ബന്ധുക്കൾ. അൽ ഖ൪ജിലുള്ള ബന്ധു ഉബൈദിൻെറ നേതൃത്വത്തിൽ വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ നിഗാറും സൈഫിൻെറ മാതാപിതാക്കളും റിയാദിലെ മലയാളി സാമൂഹിക പ്രവ൪ത്തകരേയും നേരിട്ട് വിളിച്ചു സഹായം തേടിയിരിക്കുകയാണ്. ഒ.ഐ.സി.സി കൊല്ലം ജില്ല പ്രസിഡൻറ് ജലാൽ മൈനാഗപ്പള്ളി സഹായത്തിന് രംഗത്തുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവ൪ ഉബൈദ് (0547219724), ജലാൽ മൈനാഗപ്പള്ളി (0509325129) എന്നിവരെ ബന്ധപ്പെടണമെന്ന് അവ൪ അഭ്യ൪ഥിച്ചു. അഞ്ചു വ൪ഷമായി സൗദിയിലുള്ള സൈഫ് മൂന്നു വ൪ഷം റിയാദിലായിരുന്നു. ശേഷമാണ് അൽ ഖ൪ജിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
