Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ് യുദ്ധം...

പൊലീസ് യുദ്ധം പ്രഖ്യാപിച്ചു; അണികള്‍ രോഷാകുലര്‍ -കാരാട്ട്

text_fields
bookmark_border
പൊലീസ് യുദ്ധം പ്രഖ്യാപിച്ചു;  അണികള്‍ രോഷാകുലര്‍ -കാരാട്ട്
cancel

ന്യൂദൽഹി: കേരളത്തിൽ യു.ഡി.എഫ് സ൪ക്കാറും പൊലീസും സി.പി.എമ്മിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ദൽഹിയിൽ മാധ്യമപ്രവ൪ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ൪ക്കാറിന്റെ താൽപര്യത്തിനൊത്ത് സി.പി.എം നേതാക്കളെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണ്.
അതിനെതിരെ പാ൪ട്ടി ഉചിതമായ രീതിയിൽ പോരാടും. വടകരയിൽ സി.പി.എം പ്രവ൪ത്തക൪ കോടതിക്ക് നേരെ കല്ലെറിഞ്ഞത് ശ്രദ്ധയിൽപെടുത്തിയപ്പോൾ പൊലീസ് നടപടിയിൽ ജനം രോഷാകുലരാണെന്നും അതിനാൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു കരാട്ടിന്റെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story