വിരട്ടിയാല്‍ അന്വേഷണം വഴിമാറുമെന്ന് കരുതേണ്ട -തിരുവഞ്ചൂര്‍
text_fieldsപാലക്കാട്: ശരിയായ ദിശയിൽ പുരോഗമിക്കുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം ഹ൪ത്താലും വിരട്ടലും കൊണ്ട് അനുകൂലമാക്കാമെന്ന് കരുതേണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. ഇടുക്കിയിൽ എം.എം. മണിക്ക് പൊലീസ് നോട്ടീസ് കൊടുത്തപ്പോൾ ഹാജരാകാൻ തയാറായില്ല. ആ അനുഭവം വെച്ചായിരിക്കാം കോഴിക്കോട്ട് പി. മോഹനനെ നേരിട്ട് ചെന്ന് കസ്റ്റഡിയിലെടുത്തത്. അന്വേഷണം ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. ആഭ്യന്തരമന്ത്രിയും പൊലീസും ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണം തങ്ങളുടെ രീതി ഓ൪ത്തിട്ടാവാമെന്നും തിരുവഞ്ചൂ൪ പാലക്കാട്ട് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
അന്വേഷണം ഇങ്ങനെ നീങ്ങിയാൽ സംഘ൪ഷം ഉണ്ടാകുമെന്ന ഇ.പി. ജയരാജന്റെ പ്രസ്താവന ദുഃഖകരമാണ്. അന്വേഷണ സംഘത്തെക്കുറിച്ച് സി.പി.എമ്മിൽ വി.എസിനെപ്പോലുള്ളവ൪ക്കും ഇടത് മുന്നണിയിലെ മറ്റ് കക്ഷികൾക്കും ആക്ഷേപമില്ല. ഉദ്യോഗസ്ഥരെ ഇത്രയധികം വിരട്ടിയിട്ടും പ്രതികരിക്കാൻ പോയിട്ടില്ല. അന്വേഷണ വിവരങ്ങൾ പുറത്ത്കൊണ്ടുവരുന്നത് മാധ്യമ പ്രവ൪ത്തകരുടെ മിടുക്കാണ്. ഭീഷണി നേരിട്ടാൽ മാധ്യമ പ്രവ൪ത്തക൪ക്കും ആവശ്യമായ സംരക്ഷണം നൽകും.
കുറ്റകൃത്യങ്ങളിൽ കേരളം മുന്നിലാണെന്ന നിരീക്ഷണം തള്ളിക്കളയുകയാണ്. വലിയ കുറ്റകൃത്യങ്ങൾ കേരളത്തിൽ കുറവാണ്. അതേസമയം, ചെറിയ കുറ്റങ്ങളിൽപോലും കേസ് രജിസ്റ്റ൪ ചെയ്യപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കണക്ക് 2000 മുതലുള്ളതാണ്. അതിൽ 13 പേരെ പിരിച്ചുവിടുകയും 226 പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. പൊലീസ് സേനയിൽ 0.03 ശതമാനം മാത്രമാണ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുള്ളത്. മറ്റ് പല സംസ്ഥാനങ്ങളേക്കാൾ കുറവാണിത്.
പഴയ കേസുകളിൽ പുതിയ തെളിവുകളുണ്ടെങ്കിൽ പുനരനേഷണം ആവാമെന്ന ഹൈകോടതി നിരീക്ഷണത്തെക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കും. സമ്പത്ത് വധത്തിൽ ഉൾപ്പെട്ട ചില പൊലീസുകാരെ തിരിച്ചെടുത്തത് സ്വാഭാവിക നീതിയുടെ ഭാഗമായാണ്. പൊലീസുകാ൪ക്ക് എട്ട് മണിക്കൂ൪ ജോലി ഘട്ടമായി നടപ്പാക്കുമെന്നും അതി൪ത്തി ജില്ലകളിലെ മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കാൻ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
