Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightയുവതിയുടെയും...

യുവതിയുടെയും കുഞ്ഞിന്‍െറയും സ്വര്‍ണാഭരണം കവര്‍ന്നു

text_fields
bookmark_border
യുവതിയുടെയും കുഞ്ഞിന്‍െറയും സ്വര്‍ണാഭരണം കവര്‍ന്നു
cancel

ചാരുംമൂട്: ഉറങ്ങിക്കിടന്ന യുവതിയുടെയും കുഞ്ഞിൻെറയും അഞ്ചരപവൻെറ ആഭരണങ്ങൾ കവ൪ന്നു. ചത്തിയറ അജിഭവനത്തിൽ ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ വ്യാഴാഴ്ച പുല൪ച്ചെ മൂന്നിനാണ് സംഭവം. മകൻ സജികുമാറിൻെറ ഭാര്യ സഞ്ജയുടെ പാദസരവും പത്തുമാസം പ്രായമായ മകൻ സിദ്ധാ൪ഥൻെറ അരഞ്ഞാണവുമാണ് മോഷ്ടിച്ചത്. ഇവ൪ കിടന്ന മുറിയിലെ ജനാലയുടെ കൊളുത്ത് ഇട്ടിരുന്നില്ല. ജനാല തുറന്നാണ് മോഷണം നടത്തിയത്. കുഞ്ഞ് കരഞ്ഞപ്പോൾ മാതാവ് ഉണ൪ന്ന് ലൈറ്റിട്ടെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. കട്ടിങ്പ്ളയ൪ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. നൂറനാട് പൊലീസ് കേസെടുത്തു.
രണ്ടാഴ്ചമുമ്പ് താമരക്കുളം വേടരപ്ളാവിൽ അധ്യാപികയുടെ മൂന്നരപവൻെറ മാല മോഷ്ടിച്ചതും സമാന രീതിയിലായിരുന്നു.

Show Full Article
TAGS:
Next Story