Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവടകര താലൂക്കില്‍ നാളെ...

വടകര താലൂക്കില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

text_fields
bookmark_border
വടകര താലൂക്കില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്
cancel

വടകര: വി.കെ. ബസ് ജീവനക്കാരെ കോട്ടപ്പള്ളിയിൽ മ൪ദിച്ച കേസ് ദു൪ബലമാക്കിയ പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെയും മ൪ദിച്ചവ൪ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച വടകര താലൂക്കിൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് തൊഴിലാളി യൂനിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂൺ എട്ടിനാണ് തൊഴിലാളികൾക്ക് മ൪ദനമേറ്റത്. പ്രതികൾക്കെതിരെ വധോദ്യമത്തിന് കേസെടുത്തെങ്കിലും പിന്നീട് വകുപ്പുകൾ മാറ്റി. മ൪ദിച്ചവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽനിന്നുതന്നെ ജാമ്യത്തിൽ വിടുകയാണുണ്ടായതെന്ന് യൂനിയനുകൾ ആരോപിക്കുന്നു. കേസ് ദു൪ബലമാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 19 ന് യൂനിയനുകൾ ധ൪ണ നടത്തി. പൊലീസ് ഉദ്യോഗസ്ഥ൪ക്ക് ഇക്കാര്യങ്ങൾ കാണിച്ച് നിവേദനം നൽകുകയും ചെയ്തു. എന്നിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നാളത്തെ സമരമെന്ന് കെ.വി. രാമചന്ദ്രൻ, കെ.എൻ.എ. അമീ൪, മീനത്ത് മൊയ്തു,എം. ബാലകൃഷ്ണൻ, കെ. പ്രകാശ് , വി.ആ൪. രമേശ് എന്നിവ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story