യാത്രാ ചെലവിന് ആദിവാസി വിദ്യാര്‍ഥികളുടെ കുത്തിയിരിപ്പ് സമരം
text_fieldsസുൽത്താൻ ബത്തേരി: യാത്രാ ചെലവിനുവേണ്ടി ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഓഫിസിൽ ഗോത്രവ൪ഗ വിദ്യാ൪ഥികളുടെ കുത്തിയിരിപ്പ് സമരം. വനമേഖലയിലുള്ള നൂൽപുഴ, കുണ്ടൂ൪ കോളനിയിൽനിന്ന് മാനന്തവാടിക്കടുത്ത തിരുനെല്ലി ആശ്രമം സ്കൂളിലത്തൊൻ ട്രൈബൽ പ്രമോട്ടറുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ കൊണ്ടുവന്ന പണിയവിഭാഗം വിദ്യാ൪ഥികളാണ് യാത്രാ ചെലവ് ലഭിക്കുന്നതിനുട്രൈബൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തിയത്.
ട്രൈബൽ വകുപ്പിൻെറ വാഹനം വിട്ടുകൊടുത്ത് പിന്നീട് പ്രശ്നം പരിഹരിക്കുകയായിരുന്നു. കൊഴിഞ്ഞുപോക്ക് തടയാനും സ്കൂൾ പ്രായത്തിൽ പഠനം പാതിവഴിയിൽ നിലച്ച ഗോത്ര വിദ്യാ൪ഥികളെ സ്കൂളിലത്തെിക്കാനും എസ്.എസ്.എയുടെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിൽ തീവ്രശ്രമം നടക്കുന്നതിനിടയിലാണ് ട്രൈബൽ വകുപ്പിൻെറ നിലപാട് വിവാദമാവുന്നത്. ട്രൈബൽ പ്രമോട്ട൪ രമ, ഹെൽത്ത് നഴ്സ് കെ.എസ്. ലളിത എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാ൪ഥികളെ ബത്തേരിയിലത്തെിച്ചത്.
പഠനം മുടങ്ങിയ ആദിവാസി വിദ്യാ൪ഥികളെ കണ്ടത്തെി സ്കൂളിലത്തെിക്കാനുള്ള ഉത്തരവാദിഡത്തം ട്രൈബൽ പ്രമോട്ട൪മാരെ ഏൽപിച്ച് ട്രൈബൽ വകുപ്പ് മാറിനിൽക്കുകയാണെന്നാണാരോപണം. വണ്ടിക്കൂലിയും ഭക്ഷണചെലവും പ്രമോട്ട൪മാ൪ സ്വയം വഹിക്കണം. ആദിവാസി ക്ഷേമത്തിൻെറ മറവിൽ ലക്ഷങ്ങൾ പന്താടുന്ന ജില്ലയിലാണ് ഈ ദുര്യോഗം. സ്കൂൾ പ്രായത്തിൽ സ്കൂളുകളിലത്തൊൻ കഴിയാതെ പഠനം മുടങ്ങി നിൽക്കുന്ന നൂറുകണക്കിന് കുട്ടികൾ വനമേഖലയിലെ കോളനികളിലുണ്ട്. ഇവരെ സ്കൂളിലത്തെിക്കാൻ ട്രൈബൽ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പഠന സൗകര്യങ്ങളുടെ അഭാവത്തിൽ ബാല്യവും കൗമാരവും പിന്നിടുന്നതിനു മുമ്പുതന്നെ മക്കളെ കൂലിപ്പണിക്ക് പറഞ്ഞയക്കുന്ന രക്ഷിതാക്കളും കോളനികളിൽ കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
