പൊലീസിന്‍െറ ആസൂത്രിത നീക്കത്തില്‍ നിരവധി സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
text_fieldsമനാമ: രാജ്യത്തെ ക്രമസമാധാനം തക൪ക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശക്തികൾക്കെതിരായ പൊലീസിൻെറ ആസൂത്രിത നീക്കത്തിൽ സ്ഫോടനങ്ങൾ നടത്തുന്നതിന് തയ്യാറാക്കിയ നിരവധി വക്തുക്കൾ കണ്ടെടുത്തു. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ബോംബ് നി൪മാണത്തിന് ഒരുക്കിവെച്ച സാധന സാമഗ്രികൾ പിടിച്ചെടുത്തത്. രാജ്യ ചരിത്രത്തിൽ ആദ്യമാണ് ഇത്തരം പ്രവ൪ത്തനങ്ങൾ കണ്ടത്തെുന്നതെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് മേജ൪ ജനറൽ താരീഖ് ആൽ ഹസൻ പറഞ്ഞു.
അഞ്ച് ടണോളം സ്ഫോടക വസ്തുക്കളും 110 ലിറ്റ൪ കെമിക്കലും പിടിച്ചെടുത്തവയിൽപെടും. മാരക നാശങ്ങളുണ്ടാക്കാൻ വധിക്കുന്നതിനുമുതകുന്ന ഉഗ്ര പ്രഹര ശേഷിയുള്ളതുമാണ് സ്ഫോടക വസ്തുക്കൾ. തീവ്രവാദികളുടെത് ഒറ്റപ്പെട്ട പ്രവ൪ത്തനമായി കാണാനാകില്ളെന്നും ശരിയായ പരിശീലനവും പിന്തുണയും അവ൪ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് സംഭവം തെളിയിക്കുന്നതെന്ന് പൊലീസ് മേധാവി വിശദീകരിച്ചു. നിരവധി വ്യക്തികളിൽനിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ സൽമാബാദ്, ഹമദ് ടൗൺ എന്നിവിടങ്ങളിൽ ഉൾപ്പെടെയായിരുന്നു റെയിഡ്. പൊതു സ്ഥലങ്ങളിൽനിന്ന് വിദൂരത്തായി സുരക്ഷിതമായിട്ടായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
സൽമാബാദിൽ കണ്ടെടുത്ത വസ്തുക്കൾ എല്ലാ സംവിധാനങ്ങളുമുള്ള ഫാക്ടറിയിൽ നി൪മിച്ചതും ഉഗ്ര പ്രഹര ശേഷിയുള്ളതുമാണ്. വൻ നാശനഷ്ടങ്ങൾക്കും അനേകം ആളുകളുടെ മരണത്തിനും കാരണമാകാവുന്നതാണ് ഇതിൻെറ പ്രഹരം. വീടുകളിൽ നി൪മിച്ചെന്ന് കരുതുന്ന വസ്തുക്കളും വീര്യമുള്ളതാണ്. വിദഗ്ധ സാങ്കേതിക വിദ്യ ഉപയോഗിച്ച് നി൪മിച്ച പൈപ്പ് ബോംബുകളും കൂട്ടത്തിലുണ്ട്.
പിടിച്ചെടുത്ത സാധന സാമഗ്രികളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇതിനുപിന്നിൽ പ്രവ൪ത്തിച്ച നിരവധി പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റാദി അലി റാദി അബ്ദുൽ റസൂൻ, ജാഫ൪ ഹുസൈൻ മുഹമ്മദ്യൂസുഫ് ഈദ്, ദാഫി൪ സാലേ അലി സാലേ എന്നിവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവ൪ 80008008 എന്ന പൊലീസിൻെറ ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണം. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
തീവ്രവാദികളുടെ പ്രവ൪ത്തനങ്ങളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുറ്റവാളികളെ നിമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് മേധാവി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
